കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ എട്ടാം പ്രതിയായ ദിലീപിന് നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ എട്ടാം പ്രതിയായ ദിലീപിന് നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ കൈമാറുന്നത് ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷിതത്വത്തേയും സ്വകാര്യ ജീവിതത്തേയും ബാധിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അങ്കമാലി കോടതി അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ദിലീപ് ഹർജി നൽകിയത്. കേസിന്റെ വിചാരണ നടപടികൾ തുടങ്ങുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ദിലീപ് ഹൈക്കോടതിയിലെത്തിയത്. എന്നാൽ വിചാരണ നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല. പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നൽകണം.
പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കണം തുടങ്ങിയവയാണ് ദിലീപിന്റെ ആവശ്യങ്ങൾ.
https://www.facebook.com/Malayalivartha