സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടി ഇന്ന് കൊച്ചിയില്‍ , രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും

സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടി ഇന്ന് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. #ഫ്യൂച്ചര്‍ എന്ന പേരില്‍ നടക്കുന്ന ഉച്ചകോടി ലേ മെറിഡിയന്‍ ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഐ.ടി, ബാങ്കിംഗ്, ആരോഗ്യം, വാണിജ്യം, ഗതാഗതം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളില്‍ 30ലേറെ വിദഗ്ധര്‍ പ്രഭാഷണം നടത്തും.
റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്, ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ നന്ദന്‍ നീലകേനി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. നാളെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് .
https://www.facebook.com/Malayalivartha