രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..

തൃശ്ശൂരിലെ രണ്ടു നവജാതശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം . രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും. ഈ കേസ് തെളിയിക്കാന്‍ ഇത് അനിവാര്യതയായി മാറും. അമ്മ അനീഷ ശുചിമുറിയില്‍ പ്രസവിച്ചതു യൂട്യൂബ് നോക്കിയാണെന്നാണ് മൊഴി. ലാബ് ടെക്‌നീഷന്‍ കോഴ്‌സ് പഠിച്ചതും പ്രതിക്കു സഹായകമായി. വീട്ടിലെ ശുചിമുറിയിലാണ് ആദ്യത്തെ പ്രസവം നടന്നത്. ഇതെല്ലാം പോലീസ് സ്ഥിരീകരിച്ചു. അയല്‍വാസിയുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാകും.
ഭവിനും അനീഷയും കുറ്റസമ്മതം നടത്തിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ വിചാരണയില്‍ നിര്‍ണ്ണായകമാകും. അനീഷയുടെ അമ്മയ്ക്കും നേരത്തെ തന്നെ എല്ലാം അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ ഇതിന് വ്യക്തമായ തെളിവൊന്നും പോലീസിന് കിട്ടിയിട്ടില്ല. നവജാതശിശുക്കളെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് അനീഷയും ഭവിനും സംസാരിച്ചിരുന്നെന്നും പോലീസ് തിരിച്ചറിയുന്നു. ചില സംശയങ്ങള്‍ ചിലരുമായി സംസാരിച്ച് വ്യക്തതയും വരുത്തി.
സംഭവമൊന്നും പുറത്തറിയാതിരിക്കാനും ശ്രദ്ധിച്ചു. ഇനി അന്വേഷണം രണ്ടാം ഘട്ടത്തിലേക്കാണ്. കുറ്റസമ്മത മൊഴിയില്‍ വരാത്ത പ്രതികളെ കണ്ടെത്തുകയാണ് ലക്ഷ്യം.ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം നാലുവര്‍ഷം മറച്ചുപിടിച്ചെങ്കിലും കഴിഞ്ഞ ആറു മാസമായി ഭവിനും അനീഷയ്ക്കും ഇടയിലുണ്ടായ പിണക്കമാണ് സംഭവം പുറത്തറിയാന്‍ കാരണമായത്.അനീഷ തന്നെ ഒഴിവാക്കുമോ എന്ന ചിന്തയ്‌ക്കൊപ്പം താനറിയാതെ മറ്റൊരു ഫോണ്‍ ഉപയോഗിക്കുന്നു എന്ന വിവരവും ഭവിനില്‍ ആശങ്ക ഉണ്ടാക്കി. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.
തുടര്‍ന്നാണ് ഇയാള്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി വിവരം തുറന്നുപറഞ്ഞത്. പോലീസ് കുഴികളില്‍ നിന്ന് ശേഖരിച്ച അസ്ഥികള്‍ ഇവരുടെ കുട്ടികളുടേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന വേണം. ഇതിന് അതിവേഗ നടപടികളെടുക്കും. രണ്ടാമത്തെ പ്രവസത്തെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല
https://www.facebook.com/Malayalivartha