ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു.
ക്യാപ്റ്റന്‍ തോമസ് റ്യൂന്റെ സെഞ്ച്വറി(89 പന്തില്‍ 131) ഇന്നിങ്സാണ് ഇംഗ്ലണ്ടിന് നിര്‍ണായകമായത്.തോമസ് റ്യൂവിന് പുറമെ ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്ര്യൂ ഫ്ലിന്റോഫിന്റെ മകന്‍ റോക്കി ഫ്ലിന്റോഫ് 39 റണ്‍സുമായി തിളങ്ങി.
നാല്‍പതാം ഓവറില്‍ സ്‌കോര്‍ 230ല്‍ നില്‍ക്കെ റ്യൂ പുറത്തായതോടെ ഇംഗ്ലണ്ട് അണ്ടര്‍ 254-8ലേക്ക് വീണെങ്കിലും വാലറ്റക്കാരായ അലക്സ് ഗ്രീനും(12) സെബാസ്റ്റ്യന്‍ മോര്‍ഗനും(20*) അലക്സ് ഫ്രഞ്ചും(3*)ചേര്‍ന്ന് ഇംഗ്ലണ്ടിലെ ലക്ഷ്യത്തിലെത്തിച്ചു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 290 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 68 പന്തില്‍ ആറ് ഫോറുകളടക്കം 49 റണ്‍സ് നേടിയ വിഹാന്‍ മല്‍ഹോത്രമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
"
https://www.facebook.com/Malayalivartha