27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..

വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര.... മാറുന്നത് പേരുകൾ മാത്രമാണ് എല്ലായിടത്തും കഥ ഒന്നുതന്നെ. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന ഉറച്ച ബോധ്യം മലയാളികള്‍ക്കുണ്ടെങ്കിലും ഈ പ്രവൃത്തി ഇവിടെ സജീവമായി തന്നെ നടക്കുന്നു. സ്ത്രീധനം എന്ന പേരിന് പകരം വിവാഹസമ്മാനമെന്ന് അറിയപ്പെടാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ അല്പം കൂടി ലളിതമായി. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ വീണ്ടും വാര്‍ത്തകളായതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്.
കേരളത്തിൽ എന്നല്ല എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ . ഇപ്പോഴിതാ ഏറ്റവും ഒടുവിലായി വീണ്ടും സ്ത്രീധന പീഡന മരണം . . തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.മരിച്ച റിധന്യ, വസ്ത്ര കമ്പനി നടത്തുന്ന അണ്ണാദുരൈയുടെ മകളായിരുന്നു. ഈ വർഷം ഏപ്രിലിൽ 28 കാരനായ കവിൻകുമാറുമായുള്ള റിധന്യയുടെ വിവാഹം. ഇപ്പോൾ നവവധുവിനെ കാറിനകത്ത് വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ. അവിനാശി കൈകാട്ടിപുത്തൂർ സ്വദേശികളായ ഇ. കവിൻകുമാർ (27),
അച്ഛൻ ഈശ്വരമൂർത്തി (51), അമ്മ ചിത്രാദേവി (47) എന്നിവരെയാണ് സേവൂർ പോലീസ് അറസ്റ്റുചെയ്തത്.ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്. കഴിഞ്ഞദിവസമാണ് തിരുപ്പൂരിനടുത്ത് ചെട്ടിപുത്തൂരിൽ കാറിനുള്ളിൽ കവിൻകുമാറിന്റെ ഭാര്യ റിതന്യയെ (27) മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. വിവാഹം കഴിഞ്ഞ് 78-ാം നാളിലാണ് മരണം. ജീവിതം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് റിതന്യ മാതാപിതാക്കൾക്ക് ശബ്ദസന്ദേശം അയച്ചിരുന്നെന്നും ഭർത്താവിന്റെയും മാതാപിതാക്കളുടെയും മാനസികപീഡനമാണ് കാരണമെന്നും പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
വിവാഹസമയത്ത് 300 പവൻ ആഭരണങ്ങളും വിലകൂടിയ കാറും സ്ത്രീധനമായി കൊടുത്തിരുന്നെന്ന് റിതന്യയുടെ ബന്ധുക്കൾ പറയുന്നു.വാഗ്ദാനം ചെയ്ത 500 പവനിൽ ബാക്കിയുള്ള 200 പവൻ കൊടുക്കാത്തതിനാലാണ് പീഡനം നേരിടേണ്ടിവരുന്നതെന്ന രീതിയിലുള്ള സന്ദേശങ്ങളും റിതന്യ മാതാപിതാക്കൾക്ക് അയച്ചിരുന്നതായി പോലീസ് പറഞ്ഞു.സബ്ഡിവിഷണൽ മജിസ്ട്രേറ്റ്കൂടിയായ തിരുപ്പൂർ ആർഡിഒ മോഹനസുന്ദരം മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങി. റിതന്യയുടെ മാതാപിതാക്കളുടെയും കവിൻ,
അയാളുടെ മാതാപിതാക്കൾ എന്നിവരുടെയും മൊഴികളും ആർഡിഒ രേഖപ്പെടുത്തി.തമിഴ്‌നാട് തിരുപ്പൂരിൽ കാറിനുള്ളില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീധനപീഡനമെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha