പറമ്പിൽ തീറ്റയ്‌ക്കായി കെട്ടിയിരുന്ന ആടിനെ മോഷ്‌ടിച്ച് ചന്തയില്‍ കൊണ്ടുപോയി വിറ്റു: പ്രതികൾ പിടിയിൽ

പറമ്പിൽ തീറ്റയ്‌ക്കായി കെട്ടിയിരുന്ന ആടിനെ മോഷ്‌ടിച്ച് ചന്തയില്‍ കൊണ്ടുപോയി വിറ്റ പ്രതികൾ പിടിയിലായി. വാഴാര്‍മംഗലം ചെമ്പകശേരില്‍ വീട്ടില്‍ കണ്ണന്‍(49), തിട്ടമേല്‍ കാരയ്‌ക്കല്‍ വീട്ടില്‍ ടിനു(35) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്‌ക്ക് 1.30 ഓടെയായിരുന്നു മോഷണം നടന്നത്. മോടിയില്‍ വീട്ടില്‍ ദാവീദിന്റെ ഉടമസ്‌ഥതയിലുള്ള ആടിനെയാണ് മോഷ്‌ടിച്ചത്. ആടിനെ മുളക്കുഴ സെഞ്ച്വറി ആശുപത്രിയുടെ പിരളശേരി നീകരുംപുറത്തുള്ള പറമ്പിൽ തീറ്റയ്‌ക്കായി കെട്ടിയിരിക്കുകയായിരുന്നു. ഇരുവരും ഓട്ടോറിക്ഷയില്‍ പോകുന്നത് കണ്ടെന്ന മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. മോഷ്ടിച്ചശേഷം ആടിനെ കൊല്ലകടവ് ചന്തയില്‍ 6,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. ആടിനെ കണ്ടെത്തി ഉടമയ്‌ക്ക് തിരികെ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























