ബിജു രാധാകൃഷ്ണന് മാരക രോഗങ്ങളായ കാലു വേദന, വയറ് വേദന; ഗുരുതര രോഗികളുടെ പട്ടികയില്‍ ബിജു

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടി കാട്ടി ശിക്ഷ കാലാവതിക്ക് മുമ്പേ പുറത്തിറങ്ങാനുള്ള കഠിന പരിശ്രമത്തിൽ. ബിജുവിന്റെ പേര് ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറക്കുന്ന മെഡിക്കല്‍ ബോര്‍ഡിനു മുമ്പിൽ എത്തിരിക്കുകയാണ്.
പൂജപ്പുര സെട്രല്‍ ജയിലില്‍ നിന്നു മെഡിക്കില്‍ ബോര്‍ഡിനു നല്‍കിയ 14 പേരുടെ പട്ടികയില്‍ ബിജുവും ഉണ്ട്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധയനാക്കി. വയോധികര്‍, ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ എന്നി ഗണത്തില്‍പ്പെടുന്ന തടവുകാരെ പരിശോധിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണു മെഡിക്കല്‍ ബോര്‍ഡ് ഉള്ളത്.
വിവിധ കേസുകള്‍ക്കായി കോടതിയില്‍ എത്തിക്കുമ്പോഴെല്ലാം തനിക്ക് മാരകരോഗം ഉണ്ട് എന്നു ബിജു രാധാകൃഷ്ണന്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ പലവട്ടം പരിശോധിച്ചിട്ടും ഗുരുതരമായ രോഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വയറുവേദന, കാല്‍മുട്ട് വേദന തുടങ്ങിയ രോഗങ്ങള്‍ മൂലം ബിജുവിനെ മുമ്ബ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. രോഗം ഉണ്ട് എന്നു തുടര്‍ച്ചയായി പരാതിപ്പെട്ടതിനാലാണ് മാരക രോഗികളുടെ പട്ടികയില്‍ ബിജുവിനെ ഉള്‍പ്പെടുത്തിയത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുന്നത്. ജയില്‍ ആശുപത്രിയിലെ ചികിത്സ സംബന്ധിച്ച് ആക്ഷേപമുള്ള കേസുകള്‍ ബോര്‍ഡിനു മുമ്ബില്‍ വരും. ബോര്‍ഡ് അനുകുല ശുപാര്‍ശ നല്‍കിയാല്‍ സര്‍ക്കാരിനു പ്രതിയെ ജയില്‍ മോചിതാനാക്കാന്‍ കഴിയും. സോളര്‍കേസില്‍ സരിതയുടെ കൂട്ടാളിയായിരുന്നു ബിജു. പലവെളിപ്പെടുത്തലും നടത്തി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു കടുത്ത തലവേദനയുണ്ടാക്കിയപ്പോഴാണു ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അതിവേഗ വിചാരണയ്ക്കു ശേഷം ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha

























