ഓലപ്പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് തെറിച്ച് പടക്കശാലയിൽ പൊട്ടിത്തെറി ; പത്തുപേർക്ക് പരിക്ക് ; രണ്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ

പാലക്കാട് വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെ പടക്കശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ പത്ത് പേര്‍ക്ക് പരിക്ക്. അപകടം പറ്റിയവരിൽ രണ്ടു പേര്‍ കുട്ടികളാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. പാണ്ടിത്താവളത്തെ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് പടക്കപ്പുര തയാറാക്കിയിരുന്നു. ഇതിന് സമീപം കുട്ടികള്‍ ഓലപ്പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് പടക്കപ്പുര കത്തിപ്പടർന്നു.
പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























