മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കിയത് ചോദ്യം ചെയ്തും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍കിയ ഹര്‍ജികള്‍ മെയ് 29ന് പരിഗണിക്കും

മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കിയത് ചോദ്യം ചെയ്തും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍കിയ ഹര്‍ജികള്‍ മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ഹര്‍ജികള്‍ ഹൈക്കോടതി മെയ് 29ന് പരിഗണിക്കും.
സ്വകാര്യ ടി.വി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും മന്ത്രി ശശീന്ദ്രനും ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് കേസിലെ പ്രതിയായ മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ ഹരജിയിലെ ആവശ്യം. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മി ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha
























