കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് കേസുമായി യാതൊരു ബന്ധവുമില്ല; ശ്രീജിത്തിനെ പൊലീസ് പിടികൂടിയത് ആളുമാറിയാണെന്ന് വെളിപ്പെടുത്തല്‍

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തല്‍. ശ്രീജിത്തിനെതിരേ തങ്ങള്‍ പരാതി നല്‍കിയിരുന്നില്ലെന്നും ആളുമാറിയാകും പൊലീസ് ശ്രീജിത്തിനെ പിടികൂടിയതെന്നും പരാതിക്കാരിലൊരാളായ വിനീഷ് പറഞ്ഞു. വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുവിന്‍റെ മകനാണ് വിനീഷ്.
വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെയാണ് ദേവസ്വംപാടം സേനായ് പറമ്പുവിട്ടിൽ രാമകൃഷ്ണന്‍റെ മകൻ ശ്രീജിത്ത് (26) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെ 10 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായ പീഡനത്തെ തുടര്‍ന്ന് ശ്രീജിത്ത് തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് തങ്ങള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ മരിച്ച ശ്രീജിത്തിനെകുറിച്ച് പറഞ്ഞിരുന്നില്ലെന്ന് വെളിപ്പെടുത്തി ജീവനൊടുക്കിയ ഗൃഹനാഥന്റെ മകനും കേസിലെ പരതാക്കാരിലൊരാളുമായ വീനിഷ് രംഗത്തുവന്നിരിക്കുന്നത്. ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് വിനീഷിന്റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha
























