ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊടുത്തു; കേസില്‍ കോടതിയില്‍ തിരിച്ചടിയേറ്റത് നിയമ-റവന്യൂ വകുപ്പുകളുടെ ഗൂഢാലോചനയുടെ ഫലമെന്ന് വി . മുരളീധരന്‍ എംപി

ഹാരിസണ്‍ മലയാളം ഭൂമി സംബന്ധിച്ച കേസില്‍ കോടതിയില്‍ തിരിച്ചടിയേറ്റത് നിയമ-റവന്യൂ വകുപ്പുകളുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് വി. മുരളീധരന്‍ എംപി. ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലെന്ന് പറയുന്ന ആളുകള്‍ തന്നെ വന്‍കിടക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ മത്സരിക്കുകയാണെന്നും എംപി പറഞ്ഞു.
ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊടുക്കുകയാണ് ചെയ്തത്. ഒന്നുമറിയാത്ത ഗവണ്‍മെന്റ് പ്ലീഡര്‍മാരെക്കൊണ്ട് കേസ് വാദിപ്പിച്ച് ഒത്തുകളിച്ചതിലൂടെയാണ് സര്‍ക്കാര്‍ ഈ വിധി നേടിയിരിക്കുന്നത്. ഈ വിധി ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലും നിഴലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ കര്‍മ്മസമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായി സെല്‍ഫ് ഗോളുകള്‍ അടിക്കുന്ന ടീമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലെന്ന് പറയുന്ന ആളുകള്‍ തന്നെ വന്‍കിടക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ മത്സരിക്കുകയാണ്. വിനായകനും മധുവും തിരുവനന്തപുരത്തെ രാജേഷുമടക്കം പതിനേഴോളം ദളിത് യുവാക്കളാണ് ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha
























