ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സര്‍വേ മലപ്പുറത്ത് ആരംഭിച്ചു, സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി

ദേശീയ പാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സര്‍വേ മലപ്പുറത്ത് ആരംഭിച്ചു. പൊന്നാനിയിലാണ് സര്‍വേ തുടങ്ങിയത്. ജനവാസമേഖലയിലൂടെയാണ് സര്‍വേ നടക്കുന്നത്.
കുറ്റിപ്പുറം മുതല്‍ പൊന്നാനിവരെയുള്ള 24 കിലോമീറ്ററിലാണ് ഇന്ന് സര്‍വേ നടക്കുക. മൂന്ന് സംഘമായാണ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തുന്നത്.
കഴിഞ്ഞ ദിവസം എ.ആര്‍ നഗറിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സര്‍വേ നടക്കുന്ന പ്രദേശങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സര്‍വേ ഇതുവരെ സമാധാന പൂര്‍ണമാണ്
https://www.facebook.com/Malayalivartha
























