വീട്ടിലെത്തിക്കുന്ന സിലിണ്ടറിന് തൂക്കം കുറവാണെന്ന സംശയം തോന്നിയാലുടന്‍ തൂക്കം നോക്കാന്‍ ഉപഭോക്താവിന് നിര്‍ദ്ദേശിക്കാമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്

ഗ്യാസ് ഏജന്‍സിക്കാര്‍ വീട്ടിലെത്തിക്കുന്ന സിലിണ്ടറിന് തൂക്കം കുറവാണെന്ന് സംശയം തോന്നിയാല്‍ അപ്പോള്‍ തന്നെ ഗ്യാസ് എത്തിക്കുന്നവരോട് തൂക്കം നോക്കാന്‍ ഉപഭോക്താവിന് നിര്‍ദേശിക്കാം. ഗാസ്‌കുറ്റി തൂക്കി നോക്കി അളവ് കൃത്യമല്ലെങ്കില്‍ മറ്റൊന്ന് ആവശ്യപ്പെടാം.
ഗ്യാസ് സിലിണ്ടറുകളില്‍ തൂക്കം കുറവാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ തൂക്കം നോക്കിനല്‍കണമെന്ന് ഗാസ് ഏജന്‍സികള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് നിര്‍ദേശം നല്‍കിയത്. ഇതിനായി തൂക്കം നോക്കാനുള്ള ഉപകരണം ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാ സപ്ലൈ ഓഫീസിനാണ് പാചകവാതക വിതരണത്തിന്റെ ചുമതല. പരാതികളുണ്ടായാല്‍ ജില്ലാ സപ്ലൈ ഓഫിസിലോ ലീഗല്‍ മെട്രോളജി വകുപ്പിലോ അറിയിക്കാം. പരാതി ലഭിച്ചാല്‍ ഉടനെ നടപടി എടുക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് അസി. കണ്‍ട്രോളര്‍ സി. വി. ഈശ്വരന്‍ അറിയിച്ചു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ബില്ലുകള്‍ പരിശോധിച്ച് സാധനങ്ങള്‍ വാങ്ങണം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയി വീടുകളിലേക്ക് ഒരു മാസത്തേയോ ഒരാഴ്ചയിലേയോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അച്ചടിച്ചിരിക്കുന്ന പരമാവധി വിലയേക്കാള്‍ (എം.ആര്‍.പി) കൂടുതല്‍ ഈടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. ഒരുനീണ്ട ബില്‍ ലഭിക്കുന്‌പോള്‍ ഉടനെ അതിന്റെ ആകെ തുക നല്‍കി സാധനങ്ങള്‍ വാങ്ങുകയാണ് പതിവ്.

ബില്ലിലെ തുകയും ഓരോ സാധനങ്ങളുടെ കവറിനു പുറത്ത് അച്ചടിച്ചിരിക്കുന്ന വിലയും തമ്മില്‍ വ്യത്യാസമുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം സാധനങ്ങള്‍ കൈപ്പറ്റുക. ഇല്ലെങ്കില്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























