സംസ്ഥാനത്ത് വൻതോതിൽ കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് ഒഴുക്ക്... കുത്തൊഴുക്കിനെ കുറിച്ച് മനസിലാക്കിയിട്ടും നിശബ്ദത പാലിച്ച് നേതൃത്വം

സംസ്ഥാനത്ത് വൻതോതിൽ കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് ഒഴുക്ക്. കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനം സംസ്ഥാനത്ത് ഏതാണ്ട് അവസാനിച്ച മട്ടിലാണ് പ്രവർത്തകർ ബി ജെ പിയിലേക്ക് ഒഴുകുന്നത്. ബി ജെ പിയിലേക്കുള്ള കുത്തൊഴുക്കിനെ കുറിച്ച് നേതൃത്വം മനസിലാക്കിയിട്ടും നിശബ്ദത പാലിക്കുകയാണ്.
സംസ്ഥാനം ഭരിക്കുന്നത് രമേശ് ചെന്നിത്തലയും പിണറായി വിജയനും ചേർന്നാണെന്ന് കോൺഗ്രസുകാർ കരുതുന്നു. ഇടതു, വലതു പക്ഷങ്ങളെ ഭരണപക്ഷമായും ബിജെപിയെ പ്രതിപക്ഷമായും കോൺഗ്രസുകാർ കരുതുന്നു.
പിണറായി വിജയന്റെ കാബിനറ്റ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കൂടി നൽകിയതോടെയാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢതരമാണെന്ന് പുറത്തറിഞ്ഞത്. മന്ത്രിമാരിൽ പലരും എതിരഭിപ്രായം പറഞ്ഞിട്ടും മുഖ്യൻ തന്നെ അഡീഷണൽ തസ്തിക അനുവദിച്ചു കൊടുത്തു.
നിരപരാധിയെ കസ്റ്റഡിയിലെടുത്തു തല്ലി കൊന്നിട്ടും മിണ്ടാതിരുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ കോൺഗ്രസിനുള്ളിൽ അമർഷം പുകയുകയാണ്. വീറുള്ള ഒരു പ്രസ്താവന ഇറക്കാൻ പോലും കഴിയാത്ത തരത്തിൽ കോൺഗ്രസ് നേതൃത്വം പൊളിഞ്ഞതിനാലാണ് പ്രവർത്തകർക്ക് സങ്കടം. അവർ കോൺഗ്രസ് അനുകൂല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നേതൃത്വത്തിനെതിരെ അസഭ്യം ചൊരിയുന്നു. ചെന്നിത്തലയുടെ പിടിപ്പുകേടായാണ് നേത്യത്വം ഇതിനെ കാണുന്നത്. ഉമ്മൻ ചാണ്ടി ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഉമ്മൻ ചാണ്ടിക്ക് ചെന്നിത്തലയോടുള്ള വികാരം തീർക്കാനുള്ള വേദിയായി കോൺഗ്രസ് മാറിയതിലുള്ള സങ്കടമാണ് പ്രവർത്തർക്കുള്ളത്.
കേരളത്തിലെ ചാനലുകളാണ് ഇപ്പോൾ പ്രതിപക്ഷം. അവർ അവരുടെ റോൾ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ന്യൂസ് അവറുകൾ കണ്ട് ജനം സായുജ്യമടയുകയാണ്. അവരുടെ പ്രതിഷേധം മുഴുവൻ അവർ അടക്കുന്നത് വാർത്തകൾ കണ്ടാണ്. വേണു ബാലകൃഷ്ണനും വിനു വി ജോണുമാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാക്കളെന്ന് കോൺഗ്രസുകാർ കരുതുന്നു. ന്യൂസ് ചാനലുകളുടെ റേറ്റിംഗ് വൻതോതിൽ ഉയരുകയാണ്. മലയാളികളിപ്പോൾ സീരിയൽ കാണാറില്ല. എല്ലാവരും വാർത്താവേളകൾക്കൊപ്പമാണ്.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഇങ്ങനെയൊരു സംഭവം നടന്നതെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. എങ്കിൽ ആഭ്യന്തര മന്ത്രി രാജിവയ്ക്കേണ്ടി വരുമായിരുന്നു. പിണറായി ഭരിക്കുമ്പോൾ രമേശ് മൂത്രമൊഴിക്കുമത്രേ. പിണറായിയുടെ കാബിനറ്റിലെ അംഗങ്ങളെ പോലെ രമേശിനും മുഖ്യനെ ഭയമാണോ എന്ന് കോൺഗ്രസുകാർ ചോദിക്കുന്നു.
ബി ജെ പി വളരുമ്പോൾ സ്വാഭാവികമായും ന്യൂനപക്ഷങ്ങൾ ഇടതുഭാഗത്ത് ചേരും. അങ്ങനെ വരുമ്പോൾ അടുത്ത നിയമസഭയിലും പിണറായി അധികാരത്തിലെത്തും.
https://www.facebook.com/Malayalivartha
























