Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

അമ്മ സ്വന്തം ഇഷ്ടപ്രകാരം നടന്നോട്ടെ; വന്ന വഴി മറന്നുള്ള ജീവിതത്തിന് ഞാൻ തയ്യാറല്ല! ഒരക്ഷരം പോലും മിണ്ടാതെയാണ് അമ്മ വീട് വിട്ടത്: അവശയായി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ കൂട്ടികൊണ്ടുവന്ന് സംരക്ഷിക്കും- ജിഷയുടെ സഹോദരി പ്രതികരിക്കുന്നു...

12 APRIL 2018 12:26 PM IST
മലയാളി വാര്‍ത്ത

ജിഷയുടെ അമ്മയുടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിയുടെത് ആഡംബര ജീവിതമാണെന്നാണ് ആരോപണം സജീവായി. സെറ്റ് സാരിയുടുത്ത് മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് ആഭരണങ്ങള്‍ ഒക്കെയണിഞ്ഞ രാജേശ്വരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.ഈ വിഷയത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ പ്രതികരണവുമായി രംഗത്ത്.

അമ്മയുടേത് ആഢംബര ജീവിതമെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ഗൂഡ നീക്കത്തിന്റെ ഭാഗമാണ് ബ്യൂട്ടിപാര്‍ലറില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഈ ചിത്രം പകര്‍ത്തിയത് ഈ സമയം ഒപ്പമുണ്ടായിരുവരോ ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരോ ആയിരുന്നിരിക്കാമെന്നും ദീപ പറയുന്നു.

'ഒരക്ഷരം പോലും മിണ്ടാതെയാണ് അമ്മ വീട് വിട്ടത്. എല്ലാ വീട്ടിലും ഉണ്ടാവുറുള്ളതുപോലെ അമ്മയും ഞാനുമായി ചില്ലറ അഭിപ്രായ വ്യത്യസങ്ങളും ഇതേത്തുടര്‍ന്നുള്ള ഒച്ചപ്പാടുമൊക്കെ ഉണ്ടാവാറുണ്ട്. വീട്ടില്‍ താമസിക്കുന്ന എന്നോട് പെയിങ് ഗസ്റ്റിനോടെന്ന പോലെ പെരുമാറിയപ്പോള്‍ വിഷമം തോന്നി. അത് ഞാന്‍ അമ്മയോട് പറയുകയും ചെയ്തു. ഇപ്പോള്‍ അമ്മ വീട്ടില്‍ നിന്നിറങ്ങിയിട്ട് 40 ദിവസത്തോളമായി.ഇതുവരെ വിളിച്ചിട്ടില്ല'. അമ്മ പെരുമ്പാവൂരിൽ ഒരു വീട്ടിലുണ്ടെന്ന് പരിചയക്കാരി പറഞ്ഞ് അറിഞ്ഞു. അവിടെ എന്തോ ചെറിയ ജോലിയുമായി കഴിയുകയാണെന്നാണ് പറഞ്ഞുകേട്ടത്-ജിഷയുടെ സഹോദരി പറയുന്നു.

അന്വേഷിച്ചു പോയാല്‍ അമ്മയിക്കിഷ്ടപ്പെടില്ലന്നുറപ്പാണ്. അതിനാല്‍ അങ്ങോട്ടുപോയില്ല. അമ്മ സ്വന്തം ഇഷ്ടപ്രകാരം നടന്നോട്ടെ. ഒരു പാരാതിയുമില്ല. അവശയായി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ കൂട്ടിക്കൊണ്ടുവന്ന് കഴിയാവുന്ന വിധത്തില്‍ സംരക്ഷിക്കുമെന്നും വന്നവഴി മറന്നുള്ള ജീവിതത്തിന് താന്‍ തയ്യാറല്ലെന്നും ദീപ കൂട്ടിച്ചേര്‍ത്തു. മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ വീട്ടില്‍ ഇപ്പോള്‍ ദീപയും മകനും മാത്രമാണുള്ളത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം വളരെ മുമ്ബ് എടുത്തതായിരുന്നു. ജിഷാ കേസില്‍ കോടതി നടപടികള്‍ക്ക് പോകുമ്പോഴായിരുന്നു ഇത്. കാവലിന് നിയോഗിച്ചിരുന്ന പൊലീസുകാരികളാണ് രാജേശ്വരിയെ ബ്യൂട്ടീ പാര്‍ലറില്‍ കൊണ്ടു പോയത്. ഈ ചിത്രങ്ങള്‍ പകര്‍ത്തിയും പൊലീസുകാരികളാണെന്ന ആരോപണവും ദീപ ഉന്നയിക്കുന്നു.

ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ഒരുവിഭാഗം ആളുകള്‍ ചര്‍ച്ചയാക്കിയിരുന്നു. മകളുടെ മരണത്തിന്റെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു ആക്ഷേപം. ആക്ഷേപങ്ങളോട് രാജേശ്വരി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകള്‍ മരിച്ച്‌ കിടക്കുന്ന വേദനയില്‍ സ്വന്തം രൂപത്തെ കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുമോ.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പല വീടുകളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയില്‍ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. മകളുടെ മരണശേഷം എന്റെ വീടിന് മുന്നില്‍ രണ്ടു പൊലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവര്‍ എനിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. അതിന്ശേഷം പണിക്ക് പോകാന്‍ പറ്റിയിട്ടില്ല, വീട്ടില്‍ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്.

ഒറ്റരാത്രികൊണ്ടാണ് ഞങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുള്‍പ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വച്ചാണ് പൊലീസ് സീല്‍ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാന്‍ പട്ട്സാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാന്‍ വസ്ത്രം വാങ്ങുന്നത് ആഡംബരമാണോ?

പരമാവധി 500 രൂപ വിലയുള്ള സാധാരണ സാരികളാണ് ഞാന്‍ വാങ്ങിയിട്ടുള്ളതെന്നും രാജേശ്വരി പ്രതികരിച്ചിരുന്നു. ഇതിന് ശേഷം രാജേശ്വരി വാര്‍ത്തകളില്‍ നിന്ന് മറഞ്ഞു. ഇതിനിടെയാണ് രാജേശ്വരിയുടെ മെയ്ക് ഓവര്‍ ചിത്രങ്ങള്‍ പുറത്തു വന്നത്. ജിഷയുടെ മരണം ചര്‍ച്ചയാതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 40 ലക്ഷത്തോളം രൂപ രാജേശ്വരിക്ക് കിട്ടിയിരുന്നു. ഇതിനൊപ്പം സര്‍ക്കാര്‍ വീടും വച്ചു നല്‍കി. ഈ പണം ഉപയോഗിച്ചാണ് രാജേശ്വരിയുടെ ധൂര്‍ത്തെന്ന തരത്തിലായിരുന്നു വിവാദങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (36 minutes ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (51 minutes ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (56 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (1 hour ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (1 hour ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (1 hour ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (1 hour ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (1 hour ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (1 hour ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (2 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (2 hours ago)

Malayali Vartha Recommends