സി.പി.എം ലോക്കല്‍ കമ്മിറ്റിയും ഏര്യാകമ്മിറ്റിയും ഇടപെട്ട് ശ്രീജിത്തിന്റെ കസ്റ്റഡിമരണം അട്ടിമറിക്കാന്‍ ശ്രമം; പൊലീസിനെതിരെ പറഞ്ഞ മൊഴി മാറ്റാന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് മേല്‍ സമ്മര്‍ദ്ദമെന്ന് മകന്‍ ശരത്

തുടര്‍ച്ചയായി ഉണ്ടാകുന്ന പൊലീസ് കസ്റ്റഡിമരണങ്ങള്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് നാണക്കേടാകുന്നു. ഇതേ തുടര്‍ന്ന് കൊച്ചി വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം അട്ടിമറിക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. സംഭവത്തില്‍ പൊലീസിനെതിരെ പരസ്യമായി രംഗത്ത് വരുകയും തന്റെ വ്യാജമൊഴി ഉണ്ടാക്കിയെന്ന് വ്യക്തമാക്കുകയും ചെയ്ത ബ്രാഞ്ച് സെക്രട്ടറി പരമേശ്വരനെ കൊണ്ട് മൊഴി മാറ്റിക്കാന്‍ ശ്രമം. മൊഴി മാറ്റാന്‍ പിതാവിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് മകന്‍ ശരത് മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊല്ലപ്പെട്ട വാസുദേവന്റെ അയല്‍ക്കാരനായ പരമേശ്വരന്‍ ഉച്ചയ്ക്ക് വീട്ടിലേക്ക് പോയപ്പോള്‍ വാസുദേവന്റെ വീട്ടില്‍ ആക്രമണം നടന്നത് കണ്ടിരുന്നെന്നും ആക്രമികളുടെ കൂട്ടത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തും സഹോദരന്‍ സജിത്തും ഉണ്ടായിരുന്നെന്ന് പരമേശ്വരന്‍ പറഞ്ഞതായി പൊലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ താന്‍ ആ പ്രദേശത്തില്ലായിരുന്നെന്ന് പരമേശ്വരന്‍ വെളിപ്പെടുത്തിയിരുന്നു. പൊലീസ് തന്റെ പേരില്‍ വ്യാജമൊഴി രേഖപ്പെടുത്തുകയായിരുന്നെന്നും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ ഇന്നലെ പരമേശ്വരനെ വിളിച്ചുവരുത്തി സമ്മര്‍ദം ചെലുത്തി മൊഴിമാറ്റിക്കാന്‍ നിര്‍ബന്ധിച്ചെന്നാണ് ശരത് പറയുന്നത്.

വാസുദേവന്റെ വീട്ടില്‍ ആക്രമണം നടക്കുമ്പോള്‍ അച്ഛന്‍ ചന്തയില്‍ ലോഡ് ഇറക്കുകയായിരുന്നെന്നും ശരത് പറഞ്ഞു. അന്ന് വൈകുന്നരമാണ് അച്ഛന്‍ സംഭവമറിഞ്ഞത്. സഖാവ് ഡെന്നിയും ലോക്കല്‍ കമ്മിറ്റി അംഗം കെ.ജെ തോമസും വീട്ടില്‍ വന്ന് അച്ഛനെ കൂട്ടിക്കൊണ്ട് പോയി. അതിന് ശേഷമാണ് അച്ഛന്റെ തീരുമാനത്തില്‍ മാറ്റം വന്നതെന്നും ശരത് വ്യക്തമാക്കി. വീടാക്രമണത്തെ തുടര്‍ന്ന് വാസുദേവന്‍ എന്ന ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് പൊലീസ് ആള് മാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മറ്റൊരു ശ്രീജിത്ത് ഉള്‍പ്പെട്ടെന്നാണ് മൊഴി നല്‍കിയതെന്ന് വാസുദേവന്റെ മകനും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























