ഇരുപത്തി രണ്ടാം വയസില്‍ അവന്‍ തിരിച്ചു വരുമെന്ന് ജോത്സ്യന്മാരുടെ പ്രവചനം; പതിമ്മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷവും നഷ്ടപെട്ട മകന്റെ തിരിച്ചുവരവിനായി ആ അമ്മ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ; ഇനി ശേഷിക്കുന്നത് രണ്ടുവർഷം മാത്രം

ആലപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരൻ രാഹുല്‍ അപ്രത്യക്ഷമായത് നിമിഷ നേരം കൊണ്ടായിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിച്ചില്ല എന്നാലും തന്റെ മകൻ തിരികെ വരുമെന്ന ശുഭ പ്രതീക്ഷയോടെ 13 വർഷമായി കാത്തിരിക്കുകയാണ് ഒരമ്മ.
ഏഴാം വയസ്സില്‍ കാണാതായ മകന്‍ 22-ാം വയസില്‍ വീട്ടില്‍ തിരിച്ചെത്തുമെന്ന ജ്യോത്സന്മാരുടെ പ്രവചനത്തിന്റെ വിശ്വാസത്തിൽ അമ്മ മിനി അവനെ കാത്തിരിക്കുകയാണ്. കൂടാതെ ഇരുപത്തിരണ്ടാം വയസിൽ അവൻ കാണാൻ എങ്ങനെയായിരിക്കും എന്ന രേഖാ ചിത്രവും തയ്യാറാക്കി കഴിഞ്ഞു. തൃശൂരുകാരനായ ഒരു ജോത്സ്യന്റെ പ്രവചനമനുസരിച്ച് രാഹുല്‍ തിരിച്ചെത്താൻ ഇനി രണ്ടു വര്‍ഷം കൂടി ബാക്കിയുണ്ട്. അതിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് രാഹുലിന്റെ അമ്മ.
മകന്റെ തിരോധാനത്തിന് ശേഷം ജോത്സ്യര്‍ക്ക് പുറമേ മുസ്‌ളിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഭാവി പ്രവചനക്കാരെയും മിനി കണ്ടു. എല്ലാവരും പ്രവചിച്ചിരിക്കുന്നത് രാഹുല്‍ തിരിച്ച് വരുമെന്നാണ്. വിശാഖമാണ് രാഹുലിന്റെ നക്ഷത്രം. വ്യാഴത്തില്‍ ജനനം. ശനിയുടെ തുടക്കത്തിലാണ് കാണാതായത്. ഇപ്പോള്‍ ബുധദശ തുടങ്ങി. രണ്ട് വര്‍ഷത്തെ അപഹാരം കഴിയുമ്പോൾ അവൻ തിരിച്ചുവരുമെന്ന് അമ്മ പ്രതീക്ഷിക്കുന്നു.
അമ്മയെ പോലെത്തന്നെ രാഹുൽ ഒരുനാൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞനുജത്തി ശിവാനിയും അച്ഛനും. തന്റെ ചേട്ടനെ ഫോട്ടോയിൽ മാത്രം കണ്ടു പരിചയമുള്ള ശിവാനി അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. രാഹുലിന്റെ അച്ഛന്‍ രാജു കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























