കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ

കേരളത്തെ സമ്പൂർണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. ഈ ലക്ഷ്യത്തിലെത്താന്‍ ഹോമിയോ ചികിത്സാ സൗകര്യം ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഘട്ടം ഘട്ടമായി ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി .
49 പഞ്ചായത്തുകളിലാണ് നിലവില്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറികള്‍ ഇല്ലാത്തത്.10 ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം 20 ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതിനുള്ള തസ്തികകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ള ഹോമിയോ ഡിസ്‌പെന്‍സറികള്‍ വരും വര്‍ഷത്തോടെ തുടങ്ങാനാകും. ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
https://www.facebook.com/Malayalivartha
























