ബാര്‍ക്കോഴക്കേസില്‍ തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ തിരിഞ്ഞ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി സതീശനെ ആഭ്യന്തരവകുപ്പ് മാറ്റി

തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ കോടതിയില്‍ തിരിഞ്ഞ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി സതീശനെ മാറ്റി. വിവാദമായ ബാര്‍ക്കോഴ കേസിലെ പബഌക് പ്രോസിക്യൂട്ടറായിരുന്നു. കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തലിനെതിരെ സതീശന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. സതീശനെ നീക്കിയ ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവെച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ സതീശന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനപ്രകാരം പ്രോസിക്യൂട്ടറായ അഗസ്റ്റിനെ വിജിലന്‍സ് ഡയറക്ടര്‍ വിടുകയായിരുന്നു. ഇതോ ചൊല്ലി അഗസ്റ്റിനുമായി സതീഷ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിജിലന്‍സിന്റെ നിയമോപദേശകനും സതീശന്‍ ഹാജരാകുന്നതിനെ എതിര്‍ത്തിരുന്നു.
കെ.പി.സതീശന്‍ കെ.എം.മാണിക്കെതിരെ തിരിയാന്‍ കാരണം അദ്ദേഹത്തിന്റെ ശത്രുവായ പാലാക്കാരനായ കോണ്‍ഗ്രസ് നേതാവുമായുള്ള ബന്ധുത്വമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് സര്‍ക്കാരിന്റെ ഇന്നത്തെ തീരുമാനം. ബാര്‍ക്കോഴ കേസിലെ ഗൂഢാലോചനയില്‍ ഉന്നതര്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നു. കേസില്‍ അന്വേഷണം തുടരാനായിരുന്നു നിയമോപദേശം നല്‍കിയത്. മാണിക്കെതിരെ തെളിവുണ്ടെന്നാണ് നിലപാട്. അന്വേഷിക്കാന്‍ നിര്‍ദേശിച്ച ബാര്‍ക്കോഴ കേസാണ് വിജിലന്‍സ് അവസാനിപ്പിച്ചതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു.
രണ്ടു വര്‍ഷത്തോളമായി ഹൈക്കോടതി ഈ കേസ് വിശദമായി പരിഗണിച്ചിരുന്നു. വിജിലന്‍സ് ഒരോരോ കാരണങ്ങള്‍ പറഞ്ഞു എത്രയോ തവണ അന്വേഷണത്തിനു സമയം നീട്ടി ചോദിച്ചു. ഒടുവില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സിനോട് 45 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. അതു പ്രകാരമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























