Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മനസാക്ഷി മരവിച്ച പോലീസിന്റെ ക്രൂരത; പോക്കറ്റടിക്കാരനെ പോലീസിന്റെ കൈയിൽ കിട്ടിയപ്പോൾ... മര്‍ദ്ദിച്ച്‌ മലം വിസര്‍ജ്ജിച്ചു... നിന്നെക്കൊണ്ട് തന്നെ കോരിക്കുമെന്ന് ആക്രോശിച്ചു! ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഭീകരതയെ കുറിച്ച്‌ ദൃക്‌സാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്

12 APRIL 2018 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ ചെറുകുടല്‍ മുറിഞ്ഞ് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് ലോക്കപ്പില്‍ കിടന്നപ്പോള്‍ നേരില്‍ കണ്ട ഒരു ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഭീകരത വിവരിക്കുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ തുഷാര്‍ നിര്‍മ്മല്‍. ഫേസ്ബുക്കിലുടെയാണ് തുഷാര്‍ നിര്‍മ്മല്‍ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.

തുഷാര്‍ നിര്‍മ്മലിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ:-

വരാപ്പുഴ കസ്റ്റഡി പീഢനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ശ്രീജിത്തിനെ നെഞ്ചിനും അടിവയറ്റിലും പൊലീസുകാര്‍ കയ്യൊ കാലൊ കൊണ്ട് മര്‍ദ്ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടെം റിപ്പോര്‍ട്ടില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ചെറുകുടലില്‍ മുറിവുള്ളതായും പറയുന്നു. വാര്‍ത്ത കണ്ടപ്പോള്‍ നേരിട്ടു കണ്ട ഒരു പൊലീസ് മര്‍ദ്ദനത്തെ കുറിച്ചാണ് ഓര്‍ത്തത്. മാവോയിസ്റ്റ് ബന്ധം പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്തതിനു ശേഷം ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ എന്നെ വിട്ടു കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം സെഷന്‍സ് കോടതി എഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡി അനുവദിച്ചു.

എറണാകുളം ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയിലാണ് എന്നെ തടവിലിട്ടിരുന്നത്. ഓരോ ദിവസവും പൊലീസിലെ വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ വരും ചോദ്യം ചെയ്യും. ഇടക്ക് ഒരു ഞായറാഴ്ച്ച ചോദ്യം ചെയ്യലിനും അവധിയായിരുന്നു. രാവിലെ ഒരു പതിനൊന്ന് മണി കഴിഞ്ഞു കാണും.

ഞാന്‍ മറ്റൊന്നും ചെയ്യാനില്ലാതെ ലോക്കപ്പില്‍ കിടന്നും നടന്നും പാറാവ് നില്‍ക്കുന്ന പൊലീസുകാരനോട് ഓരോന്ന് പറഞ്ഞും സമയം കളയുന്നതിനിടക്ക് ഒരു സംഘം ആളുകള്‍ സ്റ്റേഷനിലേക്ക് കയറി വന്നു. ഏകദേശം നാല്‍പ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളെ പിടിച്ചു കൊണ്ടാണ് വരുന്നത്. "പോക്കറ്റടിക്കാന്‍ നോക്കിയപ്പോള്‍ പിടിച്ചതാണ്" എന്ന് പറഞ്ഞ് അവര്‍ അയാളെ പാറാവു നിന്ന പോലീസുകാരന്റെ മുന്നിലേക്ക് പിടിച്ചു നിറുത്തി.

ഉടനെ സ്റ്റേഷന്‍ റൈറ്റര്‍ അയാളോട് സ്റ്റേഷന്റെ ഇടനാഴിയിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. അയാളെ കൊണ്ടു വന്ന സംഘത്തില്‍ കാക്കി ഷര്‍ട്ട് ഇട്ട ഒരാള്‍ മുന്നോട്ടു വന്ന് താന്‍ ബസ്സിലെ കണ്ടക്ടര്‍ ആണെന്നും യാത്രക്കാരില്‍ ഒരാളുടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയ്യോടെ പിടി കൂടിയതാണെന്നും റൈറ്ററോട് പറഞ്ഞു. "ആരുടെ പോക്കറ്റടിക്കാനാണ് ശ്രമിച്ചത് ? റൈറ്റര്‍ ചോദിച്ചു. "ഇയാളുടെയാണ് സാറെ.."കണ്ടക്ടര്‍ കൂട്ടത്തില്‍ ഏറ്റവും പുറകിലായി നിന്നിരുന്ന കാഴ്ചയില്‍ എഴുപത് വയസ്സിനടുത്ത് പ്രായം വരുന്ന ഒരാളുടെ നേര്‍ക്ക് വിരല്‍ ചുണ്ടി പറഞ്ഞു.

"നിങ്ങള്‍ ഇങ്ങോട്ട് വരു" റൈറ്റര്‍ അയാളെ വിളിച്ചു. "നിങ്ങളുടെ പോക്കറ്റടിച്ചോ.. " റൈറ്റര്‍ ചോദിച്ചു. "പോക്കറ്റടിച്ചില്ല സാറെ പോക്കറ്റില്‍ കയ്യിട്ട് പൈസ എടുത്തപ്പോള്‍ ഞാന്‍ അറിഞ്ഞു ഉടനെ കയ്യില്‍ കടന്നു പിടിച്ചു.. " അപ്പൊ പിന്നെ എന്താ പോക്കറ്റടിച്ചെന്ന് പറഞ്ഞത് " റൈറ്റര്‍ ഒച്ചയുയര്‍ത്തി ഗൗരവത്തില്‍ ചോദിച്ചു. വൃദ്ധന്‍ ആകെ പരുങ്ങലിലായി. "കേസൊന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ് സാറെ.." ഭയന്നു വിറച്ച അയാള്‍ പറഞ്ഞു.

" എസ്.ഐ ഇല്ല. എസ്.ഐ വന്നിട്ട് തീരുമാനിക്കാം അതുവരെ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞ് റൈറ്റര്‍ തിരിഞ്ഞു നടന്നു." ഞങ്ങള്‍ പൊയ്ക്കോട്ടെ സാറെ.. ബസ്സ് ഓട്ടത്തിലാണ്.." കണ്ടക്ടര്‍ യാചനാ സ്വരത്തില്‍ ചോദിച്ചു. " ശരി.. നിങ്ങള്‍ അഡ്രസ്സും ഫോണ്‍ നമ്ബറും കൊടുത്തിട്ട് പൊയ്ക്കോ.." എന്ന് പറഞ്ഞ് റൈറ്റര്‍ അവിടെ ഉണ്ടായിരുന്ന വനിതാ പൊലീസുകാരിയെ അഡ്രസ്സും നമ്ബറും വാങ്ങിക്കാന്‍ ചട്ടം കെട്ടി. കണ്‍ടക്ടറും സംഘവും അഡ്രസ് കൊടുത്ത് ഇറങ്ങാന്‍ തുടങ്ങിയപ്പൊള്‍ വൃദ്ധന്‍ സാറെ ഞാനും പോയിട്ട് പിന്നെ വന്നാല്‍ മതിയൊ എന്ന് റൈറ്ററോട് ചോദിച്ചു..

ഇല്ല നിങ്ങള്‍ ടi വന്നിട്ട് പോയാല്‍ മതി എന്ന് റൈറ്റര്‍ മറുപടി പറഞ്ഞു. ഭയന്നു നില്‍ക്കുന്ന വൃദ്ധനെ സ്റ്റേഷനകത്തെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞ് പാറാവ് നില്‍ക്കുന്ന പോലീസുകാരന്‍ എസ്.ഐ ഉടന്‍ വരുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. അങ്ങനെ കറച്ചു സമയം കഴിഞ്ഞു. വൃദ്ധന്‍ കസേരയില്‍ തന്നെ അഷമനായി ഇരിപ്പാണ്. പോക്കറ്റടിക്കാരന്‍ ഇടനാഴിയില്‍ ചുവരില്‍ ചാരി നില്‍ക്കുന്നു.

രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാകും. കാക്കി പാന്റസും വെള്ള ഷര്‍ട്ടും ധരിച്ച ഒരു പൊലീസുകാരന്‍ കയറി വന്നു. പോക്കറ്റടിക്കാരനെയും വൃദ്ധനെയും നോക്കി. ഇതെന്താ സാറെ കേസ് എന്ന് ചോദിച്ച്‌ നേരെ റൈറ്ററുടെ അടുത്തേക്ക് ചെന്നു. റൈറ്റര്‍ കാര്യം വിശദീകരിച്ചു. ഉടനെ ആ പോലീസുകാരന്‍ എഴുന്നേറ്റ് പോക്കറ്റടിക്കാരന്റെ നേരെ നോക്കി "ഇവിടെ വാടാ" എന്ന് ആക്രോശിച്ചു. അടുത്തെത്തിയ ഉടനെ ആ പൊലീസുകാരന്‍ മുഷ്ടി ചുരുട്ടി അയാളുടെ വയറ്റില്‍ ശക്തിയായി ഇടിച്ചു.

വേദന കൊണ്ട് പുളഞ്ഞ് വയറ്റില്‍ കയ്യമര്‍ത്തി കുനിഞ്ഞ് നിലവിളിക്കുന്ന അയാളുടെ മുതുകത്ത് കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു. ഇടി കൊണ്ടതും അയാള്‍ കുഴഞ്ഞു വീഴുകയും മലം വിസര്‍ജ്ജിക്കുകയും ചെയ്തു. "ഒക്കെ അവന്റെ അടവാണ്. കള്ളന്‍. നിന്നെ കൊണ്ട് തന്നെ ഇത് കോരിക്കും" കലിയടങ്ങാതെ പൊലീസുകാരന്‍ ആക്രോശിച്ചു. അവിടെ കിടക്കട്ടെ എന്ന് പറഞ്ഞ് ഉടനെ റൈറ്റര്‍ ഇടപെട്ടു. ഇടിച്ച പൊലീസുകാരന്‍ പുറത്തേക്ക് ഇറങ്ങിപ്പോയി. ഭയന്ന് എഴുന്നേറ്റ് നിന്ന വൃദ്ധനെ പാറാവുകാരന്‍ സമാധാനിപ്പിച്ചു. ഇടി കൊണ്ട് വീണയാള്‍ മണിക്കൂറുകളോളം അവിടെ തന്നെ കിടന്നു. റൈറ്റര്‍ ഇടക്കിടക്ക് അയാളുടെ പേര് വിളിച്ച്‌ ആശുപത്രിയില്‍ പോണ്ടെ എഴുന്നേല്‍ക്ക് എന്ന് പറയും അയാള്‍ ഞരങ്ങിയും മൂളിയും അവിടെ തന്നെ കിടന്നു.

വൈകുന്നേരത്തോടെ പരാതിക്കാരന്‍ വൃദ്ധനെ മൊഴിയെടുത്ത് പറഞ്ഞു വിട്ടു. ഇതിനിടക്ക് പൊലീസുകാര്‍ കറ്റാരോപിതനെ ഇടനാഴിയിലേക്ക് മാറ്റിക്കിടത്തി. "അവന്‍ കള്ളനാ.. ഇതൊക്കെ സ്ഥിരം അടവാ.." പാറാവുകാരന്‍ എന്നെ നോക്കി പറഞ്ഞു."കള്ളനാണെങ്കിലും നിങ്ങളാരാ അയാളെ അടിക്കാന്‍.. നിങ്ങളും നിയമം ലംഘിക്കുകയല്ലെ." ഞാന്‍ ചോദിച്ചു.

" ഇവനെയൊക്കെ കോടതിയില്‍ ഹാജരാക്കിയാല്‍ കുറച്ച്‌ ദിവസം കഴിഞ്ഞ് സുഖമായി ഇറങ്ങി പോരും. ഈ കൊടുക്കുന്നതെ ഉണ്ടാകു." മര്‍ദ്ദനത്തിന്റെ ന്യായീകരണമായി പാറാവുകാരന്‍ പറഞ്ഞു. അപ്പോഴെക്കും കറ്റാരോപിതന്‍ എഴുന്നേറ്റ് ചുവരും ചാരി ഇരിപ്പായി. പറഞ്ഞതു പോലെ തന്നെ അല്പസമയത്തിന് ശേഷം അയാളെ കൊണ്ട് തന്നെ മലം കോരി വൃത്തിയാക്കിച്ചു.

രണ്ടാം ദിവസം അയാളെ കോടതിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. കാക്കനാട് ജില്ല ജയിലില്‍ തടവില്‍ കഴിയുമ്ബോള്‍ അയാളെ കണ്ടിരുന്നു. വേറെ സെല്ലില്‍ ആയതു കൊണ്ട് സംസാരിക്കാന്‍ പറ്റിയില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായ സിബി കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് സിബിയുടെ വീട്ടില്‍ ചെന്നപ്പോള്‍ സ്റ്റേഷനില്‍ ചെന്ന് കാണുമ്ബോള്‍ മര്‍ദ്ദനമേറ്റ് അവശനിലയിലായ സിബി സ്റ്റേഷനകത്ത് മലവിസര്‍ജ്ജനം നടത്തിയെന്നും അത് ആ അമ്മയെ കൊണ്ട് കഴുകി വൃത്തിയാക്കിച്ചു എന്നും സിബിയുടെ അമ്മ വിതുമ്ബി കൊണ്ട് വിവരിച്ചതും ഓര്‍ക്കുന്നു.

ജനമൈത്രി പോലീസായെന്ന് വമ്ബ് പറയുമ്ബോഴാണ് ഈ സംഭവങ്ങള്‍ ഒക്കെ നടക്കുന്നത്. എത്ര കഴുകിയാലാണ് പൊലീസിന്റെ കയ്യില്‍ പറ്റിയ ചോര ഇല്ലാതാവുക ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends