മൂർഖൻ പാമ്പിനെക്കണ്ട് പേടിച്ച് വിരണ്ട് ബിജെപി പ്രവർത്തകർ ; ഒടുവിൽ പാമ്പിൽ നിന്നും രക്ഷനേടാൻ പതിനഞ്ചോളം പ്രവർത്തകർക്ക് ചെയ്യേണ്ടിവന്നത്...

ബിജെപി പാര്‍ട്ടി ഓഫീസിന് മുന്നില്‍ മൂര്‍ഖന്‍ പാമ്പ് നിലയുറപ്പിച്ചപ്പോള്‍ പുറത്തിറങ്ങാൻ കഴിയാതെ പ്രവര്‍ത്തകര്‍. കൂത്താട്ടുകുളം ബിജെപി ഓഫീസിന് മുന്നിലാണ് സംഭവം.മൂര്‍ഖന്‍ പാമ്പ് ഓഫീസിന് മുന്നില്‍ നിലയുറപ്പിക്കുമ്പോള്‍ പുറത്തിറങ്ങാൻ കഴിയാതെ 15ഓളം ബിജെപി പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു.
ഒരു എലിയുടെ പിന്നാലെ എത്തിയ മൂര്‍ഖന്‍ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചതോടെ ബിജെപി പ്രവര്‍ത്തകര്‍ പെട്ടു. പാമ്പിന്റെ ആക്രമണം ഭയന്ന് പ്രവർത്തകർ ഓഫീസിന്‍റെ വാതിലും അടച്ചു. ഏറെ നേരത്തിനു ശേഷം പാമ്പ് വാതിലിന് മുന്നില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രവർത്തകർ പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് മനു അടിമാലി എന്ന ആളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.
https://www.facebook.com/Malayalivartha
























