" ഇരുട്ടിന്റെ മറവില്‍ പിക്കാസും പാരയുമായി അവർ വരും ! " ; ജനങ്ങളെ ഭീതിയിലാഴ്ത്തി കണ്ണൂരിൽ "നിധിവേട്ട"

ഒറ്റ രാത്രി കൊണ്ട് രാത്രി കൊണ്ട് കോടിശ്വരനാകണമെങ്കിൽ വല്ല നിധിയോ കഴിച്ചെടുക്കണം. സംഗതി കളിക്കു പറഞ്ഞതാണെങ്കിലും ഇന്നും നിധിയുടെ പിറകെ നടക്കുന്നവർ നമുക്കിടയിലുണ്ടെന്നതാണ് വാസ്തവം. സംഭവം എന്താണെന്നല്ലേ ?...
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമിനടുത്ത് അരവഞ്ചാല്‍ കണ്ണങ്കൈ കോളനിയില്‍ അത്തരമൊരു നിധിവേട്ട നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കാരണം കണ്ണങ്കൈ കോളനി നിവാസികളുടെ ഉറക്കവും സമാധാനവും പോയിരിക്കുകയാണ്.
രാത്രി 12 മണിക്കുശേഷമാണ് നിധി കിളച്ചെടുക്കാന്‍ പിക്കാസും വലിയ പാരകളുമായി ആളുകള്‍ വരുന്നത്. അരവഞ്ചാല്‍ കണ്ണങ്കൈയിലെ പടിഞ്ഞാറുഭാഗത്തെ ഗുഹയ്ക്ക് സമീപത്ത് വൃത്താകൃതിയില്‍ ആഴത്തില്‍ കുഴിച്ചിട്ടുണ്ട്. രാത്രി 12 മണിക്കുശേഷമാണ് കുഴിക്കാന്‍ തുടങ്ങുന്നത്.
ഗുഹാകവാടത്തില്‍ നിധിയുള്ളതായി പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഒളിപ്പിച്ച് വെച്ചതാണത്രേ ഈ നിധി. ഇത് കുഴിച്ചെടുക്കാനാണ് രാത്രി നേരത്ത് ഇവിടേക്ക് ചിലരെത്തുന്നത്.
ഒന്നിച്ചല്ല നിധി കിളക്കാന്‍ വരുന്നവര്‍ എത്തുന്നത്. ആദ്യം ഒരാള്‍, പിന്നീട് ആളുകള്‍ മാറിക്കൊണ്ടിരിക്കും. കുഴിയെടുക്കുന്ന സ്ഥലം റബ്ബര്‍ത്തോട്ടമാണ്. ആള്‍താമസമില്ല. ഉടമ കുഞ്ഞിമംഗലത്താണ്. കുറേവര്‍ഷംമുന്‍പ് നിധി കിളച്ചെടുക്കാന്‍ ചിലര്‍ വന്നതായി കോളനിനിവാസികള്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ ഇവിടേക്ക് ചിലര്‍ നിധി തേടി വന്നിരുന്നുവെന്ന് കണ്ണങ്കൈ കോളനി നിവാസികള്‍ ഓര്‍മ്മിക്കുന്നുണ്ട്. ഇരുട്ടിന്റെ മറവില്‍ ഇത്തരത്തില്‍ നാടിന് പുറത്തുള്ളവര്‍ പിക്കാസും പാരയുമായി വരുന്നത് നാട്ടുകാര്‍ക്കിടയില്‍ ഭീതി നിറച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























