ശ്രീജിത്ത് കസ്റ്റഡി മരണം; പറവൂര്‍ സിഐ ഉൾപ്പടെ നാലുപേർക്ക് സസ്പെൻഷൻ

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ സിഐ ഉൾപ്പടെ നാലുപേർക്ക് സസ്പെൻഷൻ. പറവൂര്‍ സിഐ ക്രിസ്പിന് സാം വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മോശം പെരുമാറ്റം, കൃത്യനിർവഹണത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. സിഐ ക്രിസ്പിന് സാമിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടിയയാണ് നാലുപേരുടെ സസ്പെൻഷൻ. പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സിഐക്ക് വീഴ്ച്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























