വിവാഹ വാഗ്‌ദാനം നല്‍കി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പതിനേഴുകാരനെ അറസ്റ്റു ചെയ്ത പോലീസിനെ അമ്പരപ്പിച്ചത് മറ്റൊന്ന്

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച നരുവാമൂട് സ്വദേശിയായ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ മൂന്നിനാണ് വിദ്യാർഥിനിയെ കാണാനില്ലെന്ന പരാതി രക്ഷാകർത്താക്കൾ കരമന പൊലീസിൽ പരാതി നൽകിയിരുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രാപച്ചമ്പലത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവിടെ പതിനേഴുകാരനൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.
എന്നാൽ പൊലീസുകാരെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. 17 കാരന് നെയ്യാറ്റിന്‍കര സ്വദേശിയായ മറ്റൊരു സ്ത്രീയില്‍ ഒരു കുട്ടി കൂടിയുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്താനാകില്ല.
പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് പതിനേഴുകാരനെ പൊലീസ് പിടികൂടി.ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ദിനില്‍, കരമന എസ്.എച്ച്.ഒ ശ്രീകാന്ത് ആര്‍.എസ്, സി.പി.ഒ ശ്രീനാഥ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























