കുളത്തിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരിയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍ വേലുപ്പാടത്ത് കുളിക്കാനിറങ്ങിയ പതിനൊന്നുകാരി മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. കുറുമാലി പുഴയിൽ കുളിക്കാനിറങ്ങിയ പാലപ്പറമ്പിൽ ഷിജുവിന്‍റെ മകള്‍ സേതുലക്ഷ്മിയാണ് മരിച്ചത്.
വൈകുന്നേരം അഞ്ചോടെയാണ് സംഭവം നടന്നത്. സമീപത്തായുള്ള കുളത്തിൽ സേതുലക്ഷ്മി കുളിക്കാനായി എത്തിയതായിരുന്നു. കുട്ടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഫയര്‍ ഫോര്‍സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
https://www.facebook.com/Malayalivartha
























