കശ്മീരില്‍ എട്ടു വയസുകാരിയായ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് വിടി ബല്‍റാം

ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയായ ബാലികയെ പൊലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെകുറിച്ച് പ്രതികരിച്ചത്. അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. ഈ രാജ്യത്തെ ഓര്‍ത്ത് സത്യത്തില്‍ ഭയവും അപമാനവുമാണ് തോന്നുന്നത്
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
മുസ്ലീമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവില്‍ അതിക്രൂരമായി കൊന്നുകളയപ്പെടാന്‍ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓര്‍ത്ത് സത്യത്തില്‍ ഭയവും അപമാനവുമാണ് തോന്നുന്നത്.
അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്‌ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാര്‍ എന്ന ഭീകര സംഘടനയുടെ ശ്രമം.
ഈ #മോഡിഫൈഡ്ഇന്ത്യബഎന്റെഇന്ത്യയല്ല
https://www.facebook.com/Malayalivartha






















