കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ സമരം നടത്തിയയാള്‍ ശരീരത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമം

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ഈറോഡില്‍ സമരം നടത്തിയയാള്‍ ശരീരത്തില്‍ സ്വയം തീകൊളുത്തി. ഈറോഡ് സ്വദേശി രാമലിംഗമാണ് ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ശരീരത്തിന്റെ 90 ശതമാനത്തിലധികം പൊള്ളലേറ്റ ധര്‍മലിംഗത്തെ ഈറോഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതിനിടെ ഡിഫന്‍സ് മാനുഫാക്ച്വറിംഗ് പ്രദര്‍ശനമായ ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിശക്തമായ കരിങ്കൊടി പ്രതിഷേധമാണ് അരങ്ങേറിയത്.
കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാത്തതിനെ തുടര്‍ന്നാണ് കരിങ്കൊടി കാട്ടിയും കറുത്ത ബലൂണുകളുയര്‍ത്തിയും വിവിധ സംഘടനകള്‍ പ്രതിഷേധിച്ചത്. തമിഴ്‌വാഴ്മുറൈ കക്ഷി നേതാവ് വേല്‍മുരുഗനെയും അനുയായികളെയും ആലന്ദൂര്‍ ഏരിയയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കനത്ത സുരക്ഷാവലയത്തില്‍ ചെന്നൈയിലെത്തിയ മോദിയെ വിമാനത്താവളത്തില്‍&്വംിഷ; തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി സ്വീകരിച്ചു. അതേസമയം മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) നേതാവ് വൈകോയും പ്രവര്‍ത്തകരും രാജ്ഭവനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഡി.എം.കെ, തമിഴക വാഴ്‌വൊരുമെയ് കക്ഷി, കര്‍ഷക സംഘടനകള്‍ തുടങ്ങിയവരും കാവേരി നദീജല വിനിയോഗ ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുണ്ട്. റോഡ് ഉപരോധത്തെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് ഹെലികോപ്ടര്‍ മുഖേനയാണ് മോദി പരിപാടി നടക്കുന്ന തിരുവിടന്തായില്‍ എത്തിയത്.
https://www.facebook.com/Malayalivartha























