വർഷങ്ങൾക്ക് ശേഷം ഗുണ്ടാത്തലവൻ പിടിയിലായപ്പോൾ ചുരുളഴിഞ്ഞത് ഒരു പ്രണയകഥ... ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷൻ നൽകിയത് ഭാര്യയും കാമുകനും ചേർന്ന്... ഗുണ്ടാത്തലവന് പണിപാളിയപ്പോൾ സ്ഥലത്തെത്തിയ സംഘത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി...

വടക്കന്‍ പറവുര്‍ ഗോതുരുത്തു സ്വദേശിയെ കൊലപ്പെടുത്താനാണ് ദിനേഷ് ലാലും സംഘവും ക്വട്ടേഷനേറ്റെടുത്തത്. ഇതേതുടര്‍ന്ന് സംഘം 2016 ഏപ്രില്‍ 27 നു ഗോതുരുത്തിയിലെ വീട്ടിലെത്തി. എന്നാല്‍ ആളിനെ വ്യക്തമാകാതെ ഭര്‍ത്താവിന്റെ സഹോദരനെ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.
സ്ഥലത്തു നിന്ന് ക്വട്ടേഷന്‍ സംഘത്തിനു അപ്രതീക്ഷിത തിരിച്ചടി ഉണ്ടാകുകയും ചെയ്തു. അപ്രതീക്ഷിതമായി നാട്ടുകാര്‍ ഗുണ്ടാസംഘത്തെ തിരികെ ആക്രമിച്ചതോടെ സംഘം വിരണ്ടോടുകയായിരുന്നു. നാടകീയതകള്‍ക്കൊടുവില്‍ മുങ്ങിയ പ്രതി പല തവണ വീടുകള്‍ മാറി ഒളിവില്‍ കഴിയുകയായിരുന്നു.
റൂറല്‍ എസ്പി എവി ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ വടക്കേക്കര ഇന്‍സ്‌പെക്ടര്‍ എംകെ മുരളി, എസ്‌ഐ ഷോജോ വര്‍ഗ്ഗീസ്, സീനിയര്‍ സിപിഒ സുരേഷ് ബാബു, സിആര്‍ ബിജു, ബെന്‍സി എന്നീ സംഘമാണു പ്രതിയെ പിടികൂടിയത്. പല ക്രിമിനല്‍ കേസുകളും ഇയാളുടെ പേരില്‍ നിലവിലുണ്ട്.
https://www.facebook.com/Malayalivartha























