ഹൃദയവേദന കടിച്ചമർത്തി ഒരു നാട് മുഴുവൻ നിന്നത് കുടുംബത്തിലെ അവസാന കണ്ണിയായ ഫായിസ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ; പക്ഷെ വിധി ക്രൂരനാകുന്നത് കണ്ടുനിൽക്കാനെ ഈ ഗ്രാമത്തിന് കഴിഞ്ഞുള്ളു...

ഒരാഴ്ച മുമ്പ് വരെ സന്തോഷം കളി ചിരിയായി ഉയർന്ന വാഴയൂർ,അഴിഞ്ഞിലം ഗ്രാമത്തിൽ പുതുമയുടെ മോടി വിടാത്ത ലാമിയാസ് എന്ന ഇരുനില വീട്ടിൽ നിന്നുയരുന്നത് നെഞ്ച കം പിളർന്ന് വരുന്ന വേർപാടിന്റെ നിലവിളികളാണ്. ജീവിച്ച് കൊതി തീർന്നില്ല, അതിന് മുമ്പെ അഴിഞ്ഞിലം,കളത്തിൽ തൊടി അബ്ദു റഷീദും, ഭാര്യ റസീനയും, മക്കളായ ലാമിയയും,ബാസിലും, തൊട്ടുപിന്നാലെ ഫാഇസും ഉറ്റവരെയല്ലാം വിട്ടുപിരിഞ്ഞു. കഴിഞ്ഞ 25 നാണ് സ്കൂൾ വേനലവധിയ്ക്ക് ഉപ്പയോടൊപ്പം അവധിക്കാലം സന്തോഷിക്കാൻ ഉമ്മ റസീനയോടൊപ്പം മക്കളായ ലാമിയ തസ്നീം,ബാസിൽ റഷീദ്,ഹാഫിസ് റഷീദ് എന്നിവർ ചെന്നൈയിൽ എത്തിയത്.
സന്തോഷം വേണ്ടുവോളം പുൽകാൻ ഈ കുടുംബത്തിന് ദൈവം ഭാഗ്യം നൽകിയില്ല. അതിന് മുമ്പെ ഒരുമിച്ച് വിളിച്ചു. വെള്ളിയാഴ്ച കൊടൈക്കനാലിൽ എത്തി, ശനിയാഴ്ച മടങ്ങും വഴി ഡിണ്ടിഗൽ ജില്ലയിലെ വെത്തലകുണ്ടിൽ വച്ച് എതിരെ വന്ന ബസ്സ് റഷീദ് സഞ്ചരിച്ച കാറിൽ ഇടിക്കുമ്പോൾ രണ്ട് ജീവനെ ബാക്കി ഉണ്ടായിരുന്നുള്ളു.
ഇരട്ട മക്കളിൽ ഒരാളായ 13കാരൻ ഫാഇസും,റഷീദിന്റെ ഡ്രൈവർ അരീക്കോട് സ്വദേശി മുഹമ്മദിന്റെ മകൻ ആദിലിനും. ചൊവ്വാഴ്ച രാത്രി 9 മണിയോടെ തേനിയിൽ നിന്ന് വന്ന ആംബുലൻസുകൾ ഒന്നിന് പിറകെ ഒന്നായി അഴിഞ്ഞിലത്തെ പള്ളി മുറ്റത്ത് വന്ന് നിന്നപ്പോൾ ഹൃദയവേദന കടിച്ചമർത്തി ഒരു നാട് മുഴുവൻ കരഞ്ഞു.
ആർക്ക് ആരെ ആശ്വസിപ്പി ക്കണമെന്നറിയാതെ ഒരു പ്രദേശം വിറങ്ങലിച്ച് നിൽ ക്കുന്നതിന് പിന്നാലെയാണ് ബാക്കിയായിരുന്ന ഫാഇസും വിടപറഞ്ഞത്. ഇതോടെ ഒരു കുടുംബം പൂര്‍ണമായും ഓർമ്മയായി. കുടുംബത്തിലെ അവസാന കണ്ണിയായ ഫായിസ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
ബുധനാഴ്ച രാത്രി എട്ടരയോടെയാണു അബ്ദുള്‍ റഷീദിന്റെയും ഭാര്യയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. മൃതദേഹങ്ങള്‍ ഒരു നോക്കുകാണാനായി നാടിന്റെ നാനാദിക്കുകളില്‍ നിരവധിപേരാണ് അഴിഞ്ഞലത്തേക്ക് ഒഴുകിയെത്തിയത്. സംസ്‌കാരം കഴിഞ്ഞ് ജനം പിരിയുന്നതിനു മുമ്പെ തന്നെ ഫായിസിന്റെ മരണ വാര്‍ത്തയും ഇരട്ടി ദു:ഖത്തിനിടയാക്കി.
തേനി- കുമളി ദേശീയപാതയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കാറിടിച്ചാണ് അബ്ദുള്‍ റഷീദും ഭാര്യയും മക്കളും മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെ ദിണ്ടിഗല്ലിലെ മെഡിക്കല്‍ കോളജില്‍ പേസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ നാലു മൃതദേഹങ്ങള്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു ഏറ്റുവാങ്ങി.
ദിണ്ടിഗല്ലിലെ ജുമാ മസ്ജിദില്‍ നമസ്‌കാരത്തിനു ശേഷം നാട്ടിലേക്കു മൂന്നു മണിയോടെയാണു തിരിച്ചത്. അഴിഞ്ഞിലം എ.എല്‍.പി. സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ജനാസ നമസ്‌കാരത്തിന് അഴിഞ്ഞിലം മഹല്ല് ഖാസി അബ്ദുല്‍ കരീം ദാരിമി നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ അഴിഞ്ഞിലം ജുമാ മസ്ജിദ് കഖബര്‍സ്ഥാനില്‍ കബറടക്കി. രാത്രി എത്തിച്ച ഫായിസ് റഷീദിന്റെ മൃതദേഹവും ഇതേ സ്ഥലത്ത് കബറടക്കി.
https://www.facebook.com/Malayalivartha























