വയലില്‍ കൊയ്ത്ത് നടക്കുന്നതിനിടെ ഉണ്ടായ സംഘർഷം രൂക്ഷമായപ്പോൾ ഇതര സംസ്ഥാന തൊഴിലാളി സഹപ്രവര്‍ത്തകന്റെ തലയറത്തു... പരുക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കിയതോടെ പ്രതി മുങ്ങി; ബംഗാള്‍ സ്വദേശി സുകുമാറിനെ തപ്പി പോലീസ്

ഇന്നലെ വൈകിട്ട് മൂന്നരയോടെ തെന്നല വെസ്റ്റ് തിരുത്തിക്കാടുത്തു വയലിലാണ് സംഭവം. വയലില്‍ കൊയ്ത്ത് നടക്കുന്നതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളി സഹപ്രവര്‍ത്തകന്റെ തലയറത്തു. ബംഗാള്‍ സ്വദേശിയായ ശശികുമാറിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് ബംഗാളി യുവാവിന്റെ തലയറുത്തത്. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവശേഷം മുങ്ങിയ പ്രതി ബംഗാള്‍ സ്വദേശി സുകുമാറിനുവേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചു.
കോട്ടയ്ക്കല്‍ പുത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇരുവരും പന്ത്രണ്ടു വര്‍ഷമായി തെന്നലയില്‍ കൊയ്ത്തുജോലിക്ക് വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊയ്ത്തിനുപയോഗിച്ച അരിവാള്‍ ഉപയോഗിച്ചാണ് കഴുത്തറുത്തത്. സംഭവത്തെ കുറിച്ച് പൊലിസ് വിശദമായി അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha
























