Widgets Magazine
22
Apr / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവുചെയ്ത് ഇനിയും എന്നെ ഉപദ്രവിക്കരുത്- കണ്ണുനിറഞ്ഞ് അപേക്ഷയുമായി നടി അഞ്ജു; ആത്മഹത്യയുടെ വക്കിൽ നിന്നും എം 80 മൂസ സീരിയയിലിലെ നടിയെ രക്ഷിക്കാൻ സഹപ്രവർത്തകരും...


കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്; ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോടനത്തില്‍ മരിച്ചു


ത്രീഡി ചിത്രവുമായി സംവിധായകന്റെ കുപ്പായമണിഞ്ഞ് ലാലേട്ടന്‍ 


ആഢംബര ബൈക്കില്‍ കറങ്ങിനടക്കും... ആര് കണ്ടാലും ഒരു പ്രശ്നവുമില്ല; മദ്യക്കടത്ത് സേവന'വുമായി യുവാക്കള്‍!! മുട്ടൻ പണികൊടുത്ത് പോലീസ്


കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...

പള്ളി നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ മകന്റെ ആദ്യകുര്‍ബാന നടത്താന്‍ മാമോദീസാ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന വാശിയില്‍ ഗൃഹനാഥനെ വട്ടംചുറ്റിച്ച് ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി

13 APRIL 2018 12:27 PM IST
മലയാളി വാര്‍ത്ത

മകന്റെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കാതെ ഗൃഹനാഥനെ വട്ടംചുറ്റിച്ച് ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി. മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലിനെതിരെ പരാതിയുമായി ഇടവാകാംഗമായ ബോബി ആന്റണി പടിയറയാണ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിച്ചത്.

2015 ഡിസംബര്‍ 24ന് കൂദാശ ചെയ്ത പള്ളിയുടെ നിര്‍മാണത്തിനായി ഇടവകാംഗമായ ബോബിക്ക് ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പള്ളി കമ്മറ്റിക്കാര്‍ ടാര്‍ജറ്റ് നല്‍കിയത്. യു.കെയിലുള്ള ബോബി തന്റെ എറണാകുളത്തുള്ള വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ഈ തുക നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞിരുന്നു. പിന്നീട് പണം നല്‍കാമെന്ന് സമ്മതിക്കുകയും ഇതില്‍ 60000 രൂപ നല്‍കുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ നല്‍കേണ്ട തുക ഒരു ലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമായി വികാരിയും പള്ളിക്കമ്മറ്റിക്കാരും ചേര്‍ന്ന് ഉയര്‍ത്തി. ഇതിനിടെ വീടു നിര്‍മ്മാണം പൂര്‍ത്തിയായി വെഞ്ചരിച്ച് നല്‍കണമെന്ന അപേക്ഷയുമായി എത്തിയ ബോബിയോട് ബാക്കി തുക നല്‍കാതെ വീട് വെഞ്ചരിക്കില്ലെന്നു നിലപാട് വികാരി ജോണ്‍ വി തടത്തില്‍ സ്വീകരിച്ചു. പള്ളിക്കമ്മറ്റിക്കാര്‍ സമ്മതിക്കില്ല എന്നായിരുന്നു വികാരി അന്നു പറഞ്ഞത്.

വീട് വെഞ്ചരിക്കണമെങ്കില്‍ ബാക്കി തുകയുടെ പോസ്റ്റ് ഡേറ്റ് ചെക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതു നല്‍കിയ ശേഷമാണ് വീടു വെഞ്ചരിച്ചത്. തുടര്‍ന്ന് ബോബി സാമ്പത്തിക ഞെരുക്കത്തിലായതോടെ ഈ ചെക്ക് മടങ്ങിയിരുന്നു. ഈ സംഭവത്തിനുശേഷം യു,കെയില്‍ ആയിരുന്നു ബോബിയും കുടുംബവും.

യു.കെയിലെ നോട്ടിംങാം രൂപതയിലെ ലിങ്‌ഗോള്‍ഷെയര്‍ സെന്റ് മേരീസ് കത്തോലിക്കാ ഇടവകയില്‍ മകന്റെ ആദ്യകുര്‍ബാന സ്വീകരണത്തിനായി നല്‍കാനായി അവിടുത്തെ വികാരിയച്ചന്‍ കുട്ടിയുടെ മാമോദീസാ സര്‍ട്ടിഫിക്കറ്റ് ബോബിയോട് ആവശ്യപ്പെട്ടു. ഇതിനായി മണിമലയിലെ പള്ളിവികാരി ഫാ. ജോണ്‍വി തടത്തിലിനെ ബന്ധപ്പെട്ടപ്പോള്‍ പള്ളി പണിക്ക് നല്‍കാമെന്നു പറഞ്ഞ പണം മുഴുവന്‍ നല്‍കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നു മറുപടി നല്‍കുകയായിരുന്നു. പിന്നീട് പിറ്റേ ആഴ്ചത്തെ കുര്‍ബാന മധ്യേ ബോബി വണ്ടിച്ചെക്കു നല്‍കി പള്ളിയെ കബളിപ്പിച്ചുനെന്നും വികാരി പ്രസംഗിച്ചതായി കര്‍ദിനാളിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് രണ്ടുതവണ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാമെന്നു ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനായി ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളിനെ നിയോഗിച്ചുവെന്നാണ് സൂചന.

പക്ഷേ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. മാമോദീസ നടത്തിയതിന്‍െറ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടും ഇല്ല. ഇതു അറിഞ്ഞതിനുശേഷമാണ് ഫാ. ജോണ്‍ വി തടത്തില്‍ ബോബിയെയും കുടുംബത്തിനെയും അപമാനിക്കുന്ന തരത്തില്‍ പള്ളിയില്‍ പ്രസംഗം നടത്തിയത്. പള്ളിയില്‍ ഇടവകാംഗങ്ങശുടെ മുന്നില്‍ പരസ്യമായി അപമാനിക്കപ്പെട്ടതിനാല്‍ ഇനിയും ആ പള്ളിയില്‍ പോകാന്‍ കഴിയില്ലെന്നും മറ്റേതെങ്കിലും പള്ളിയിലേക്ക് തന്റെ ഇടവകാംഗത്വം മാറ്റിത്തരണമെന്നും ബോബി നല്‍കിയ പരാതിയില്‍ കര്‍ദിനാളിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ബോബി ആന്റണി പടിയറ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ പരാതി:

Very respected His Eminence
Prayers in Jesus
It is very sad to let you know that your kind assurances didn’t bring any impact with the the matter I raised and the other side it ended up in losing my morality in the public. It is a matter now is seriously affecting my 70 year old mother who is a widow living on her own, a regular church goer . As a result of the insulting from the father vicar my mother is totally upset mentally and I am really worried that her health . She was unable to go to that church though it is holy thursday after the insulting by Fr. Thadathil during Sunday mass.


At this point I am strongly thinking that I have to admit it is my mistake too to approach the church authorities for a simple certificate. I feel sorry about my faith as a member of syro malabar church. They are challenging my existence……. sorry to say this. If you have some time kindly read the below, and this is the root cause they are haunting me. I am using Malayalam, because it is more helpful to express my feelings in a better way

നേരത്തെ പറഞ്ഞ കാര്യം ഒന്ന് കൂടി സംക്ഷേപിച്ചു പറയാനാണ് ഈ ലെറ്റർ എഴുതുന്നത് . ഇത് വേണ്ട വേണ്ട എന്ന് വിചാരിച്ചിരുന്നത് ആണ് പക്ഷെ ഞങ്ങളുടെ വികാരി Fr ജോൺ വി തടത്തിൽ കുർബാന മദ്ധ്യേ എന്നെയും എന്റെ കുടുംബാംഗങ്ങളെ മുഴുവനെയും അധിക്ഷേപിച്ചു കൊണ്ട് പ്രസംഗിക്കുകയുണ്ടായി.വണ്ടിച്ചെക്കു കൊടുത്തു പള്ളിയെ പറ്റിച്ച ഒരു കള്ളനായി എന്നെ ചിത്രീകരിച്ചു.

ഈ പറയുന്ന വണ്ടിച്ചെക്കു കേസിന്റെ ചരിത്രം എന്താണെന്നു വച്ചാൽ ഏതാനും വര്ഷങ്ങള്ക്കു മുൻപ് വളരെയധികം കഷ്ടപ്പെട്ടും കടം വാങ്ങിയും ഒരു വീട് ഞാൻ നിർമിച്ചു. പ്രസ്തുത പള്ളി പണിയും ഏതാണ്ട് ഈ കാലഘട്ടത്തിൽ ആണ് നടക്കുന്നത് . എന്റെ പേരിൽ എന്നോട് ചോദിക്കാതെ അടിച്ചേൽപ്പിച്ചിരുന്ന തലവരി ഒരു ലക്ഷം രൂപ ആയിരുന്നു.മനസ്സില്ല മനസോടു കൂടിയാണെങ്കിലും ഞാൻ അത് സമ്മതിച്ചു. എന്നാൽ പിന്നീടാണ് അറിയുന്നത് ഈ ഒരു ലക്ഷം എന്നത് രണ്ടാക്കിയെന്നും ഞാൻ നിർബന്ധമായും അത് കൊടുക്കണമെന്നും ആവശ്യപ്പെടുന്നത്.

മുൻപ് പറഞ്ഞ ഒരു ലക്ഷത്തിൽ ഏതാണ്ട് അറുപതിനായിരം രൂപ അപ്പോൾ ഞാൻ കൊടുത്തിരുന്നു. എന്നാൽ എന്റെ വീട് ഒന്ന് വെഞ്ചിരിക്കണം എന്ന് പറഞ്ഞപ്പോൾ പള്ളിയിലെ കമ്മിറ്റിക്കാർ സമ്മതിക്കുകയില്ല, വെഞ്ചരിപ്പ് നടത്തണമെങ്കിൽ ബാക്കി മുഴുവൻ തുകയുടെയും പോസ്റ്റ് ഡേറ്റഡ് ചെക്ക് വേണമെന്ന് നിർബന്ധമായും ആവശ്യപ്പെട്ടു . അപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് സാമ്പത്തികമായി ഞാൻ അത്ര നല്ല നിലയിൽ അല്ല ഇപ്പോൾ ഈ ആക്കൗണ്ടിൽ പണം ഒന്നും ഇല്ല എന്ന്. എന്നിട്ടും എന്നോട് ബലമായി ചെക്ക് വാങ്ങിയിട്ടാണ് വീട് വെഞ്ചരിച്ചത് .

അന്നത്തെ വികാരി അച്ഛനെ ഞാൻ കുറ്റം പറയുന്നില്ല കമ്മിറ്റിക്കാരുടെ pressure കാരണം ആണ് അദ്ദേഹം അത് ചെയ്‌തിട്ടു എന്നാണ് ഞാൻ കരുതുന്നത്. ഈ പറയുന്ന ചെക്കുകൾ ആണ് മടങ്ങിയത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഇതിലും പ്രാധാന്യമുള്ള അനേകം കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നു .


ഇപ്പോഴത്തെ വിഷയത്തിലേക്കു വരാം, എന്റെ പത്തു വയസായ മകന്റെ ആദ്യ കുർബാന സ്വീകരണവുമായി ബന്ധപ്പെട്ടു എന്റെ UK ലെ ഇടവക പള്ളിയിലെ ഇംഗ്ളീഷ് അച്ഛൻ മാമോദിസ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ മണിമല പ്രസ്തുത എന്റെ ഇടവക പള്ളിയിലെ അച്ഛനെ ബന്ധപ്പെട്ടപ്പോൾ തരാനുള്ള തുക മുഴുവൻ തരാതെ സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന് പറഞ്ഞു.ഈ വിവരം ഞാൻ ഇങ്ങനെ തന്നെ ഇംഗ്ലീഷ് അച്ഛനെ അറിയിച്ചു.

അദ്ദേഹം വളരെ വികാരാധിനനായി കാണപ്പെട്ടു.അദ്ദേഹം പിറുപിറുത്ത വാക്കുകളിൽ എനിക്ക് കേൾക്കാം ഇങ്ങനെയാണ് ഓരോ സഭയുടെയും നാശം തുടങ്ങിയത് എന്ന്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഞാൻ ബഹുമാനപെട്ട കർദിനാൾ തിരുമേനിയുമായി ബന്ധപ്പെടുന്നതും അവിടെനിന്നും ഏറ്റവും ആസ്വാസകരമായ മറുപടികൾ കിട്ടിയതും. പ്രസ്തുത മറുപടികൾ പ്രകാരം എത്രയും പെട്ടെന്ന് എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരാമെന്നും അതിനായി ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും പറഞ്ഞു.

അതിന്റെ ബഹിസ്ഫുരണമായിരിക്കാം എന്നെയും കുടുംബത്തെയും കുർബാന മദ്ധ്യേ അപമാനിക്കുന്നതിൽ വരെ എത്തിയത് എന്ന് വിശ്വസിക്കുന്നു. അതിലുള്ള അതിയായ അമർഷവും ദേഷ്യവും ഇതിനാൽ ഞാൻ രേഖപ്പെടുത്തിക്കൊള്ളുന്നു. എന്നെ ചെക്ക് തട്ടിപ്പുകാരായ ഇടവകക്കാരായി വിശ്വസിക്കുന്ന കുറച്ചെങ്കിലും ഉള്ള പൊതുജനത്തിന്റെ അറിവിലേക്ക് ഇത് എത്തിക്കണം എന്നും ഉദ്ദേശിക്കുന്നു .

ചെറുപ്പ കാലം മുതൽക്കേ വളരെ കഷ്ടപ്പാടു നിറഞ്ഞ സാഹചര്യത്തിൽ വളർന്ന എനിക്ക് പണത്തിന്റെ വില നന്നായി അറിയാം. ഇപ്പോഴും ഞാൻ കടത്തിൽ തന്നെയാണ് ജീവിക്കുന്നത് പക്ഷെ ഇതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം ഉണ്ടോ . അതുകൊണ്ടു അഭിവന്ദ്യ പിതാവിനോട് എനിക്ക് നീതി നടത്തി തരണം എന്ന് ഞാൻ അപേക്ഷിക്കുന്നു . അതോടൊപ്പം അപമാനിക്കപ്പെട്ടതിനാൽ ഇനിയും ആ പള്ളിയിൽ പോകാൻ എനിക്ക് മടിയുള്ളതുകൊണ്ടും,കുട്ടികളുടെ മാനസിക നിലയെ ഓർത്തും ദയവായി മറ്റേതെങ്കിലും പള്ളിയിലേക്ക് എന്റെ ഇടവകാംഗത്വം മാറ്റിത്തരുന്നതിനു കനിവുണ്ടാകണം എന്നും അപേക്ഷിക്കുന്നു .

ഈ പ്രശ്നത്തിന് ശേഷം എന്റെ മാതാവിന്റെ ആരോഗ്യനിലയെപ്പറ്റി ഞാൻ ഉൽക്കണ്ഠകുലനാണ്, ഞങ്ങളെ ഇനിയും മാനസികമായി തകർക്കരുത് എന്നും അങ്ങയെ വിനയപൂർവം അറിയിക്കുന്നു .

With prayerful regards

Bobby Antony Padiyara

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവുചെയ്ത് ഇനിയും എന്നെ ഉപദ്രവിക്കരുത്- കണ്ണുനിറഞ്ഞ് അപേക്ഷയുമായി നടി അഞ്ജു; ആത്മഹത്യയുടെ വക്കിൽ നിന്നും എം 80 മൂസ സീരിയയിലിലെ നടിയെ രക്ഷിക്കാൻ സഹപ്രവർത്തകരും...  (4 minutes ago)

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു  (15 minutes ago)

കേരളത്തില്‍ മിന്നലോട് കൂടിയ മഴയ്ക്ക് ഇന്ന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (21 minutes ago)

ഇന്ത്യയുടെ ആണവായുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല ; ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (29 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ 'കാവല്‍ക്കാരന്‍ കള്ളനാണ്' സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും  (32 minutes ago)

ആള്‍മാറാട്ടത്തിന് ഇരയായാല്‍ വിഷമിക്കേണ്ട ..... ഇനി മുതൽ ടെന്‍ഡര്‍വോട്ട്  (1 hour ago)

രാത്രിയില്‍ തന്റെ തൊട്ടരികെ കിടന്നുറങ്ങിയ മകനെ പുലി വലിച്ചിഴക്കുന്നത് കണ്ട് ധൈര്യം സംഭരിച്ച് പുലിയെ തൊഴിച്ചു, പിന്നീട് സംഭവിച്ചത്...  (1 hour ago)

ബാബറി മസ്ജിദ് തകര്‍ത്തത് നല്ലത് : സാധ്വി പ്രജ്ഞാ സിംഗിന് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്  (1 hour ago)

കന്നി വോട്ടു ചെയ്യാന്‍ ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്  (1 hour ago)

കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്  (1 hour ago)

തലസ്ഥാനത്ത്സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു  (1 hour ago)

പടിഞ്ഞാറന്‍ തീരദേശ മേഖലയായ നെഗമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ പൊലിഞ്ഞത് 74 ജീവനുകള്‍, പള്ളിയുടെ ചുവരുകളിലും നിലത്തും പള്ളിയുടെ പുറത്തേക്കും ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന  (1 hour ago)

സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം ; കർശന സുരക്ഷയുമായി കേന്ദ്രസേനയും പൊലീസും  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വൈകീട്ട് ആറുമുതല്‍ 24ന് രാത്രി 10 വരെ വടകരയില്‍ നിരോധനാജ്ഞ  (2 hours ago)

കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്; ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോ  (12 hours ago)

Malayali Vartha Recommends