ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുപോയ ജിതിന്‍, സന്തോഷ്, സുമേഷ് എന്നീ പൊലീസുകാരെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകീട്ടാണ് മൂന്നു പൊലീസുകാരെയും കസ്റ്റഡിയിലെടുത്തത്.ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
ആലുവ പൊലീസ് ക്ലബ്ബില്‍ ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നേരത്തെ മൂവരെയും സസ്പന്റെ് ചെയ്തിരുന്നു. ശ്രീജിത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറെയും ചോദ്യം ചെയ്യും. ഡോക്ടറുടെ മൊഴി അനുസരിച്ചായിരിക്കും അറസ്റ്റ് നടക്കുക.
എന്നാല്‍ മൂന്നു പൊലീസുകാരെയും ബലിയാടാക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമല്ലാതെ ഇവര്‍ ഒരാളെയും കസ്റ്റഡിയിലെടുക്കില്ല. വീട്ടില്‍ നിന്ന് ശ്രീജിത്തിനെ പിടിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക മാത്രമാണ് ഇവര്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇവരാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























