കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം, നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിലിടിച്ചു വീട് തകര്‍ന്നു

കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു കാര്‍ ഓടിച്ചിരുന്ന ആള്‍ മരിച്ചു. കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്കു പരിക്കേറ്റു. നിയന്ത്രണംവിട്ട ബസ് സമീപത്തെ വീടിലിടിച്ചു വീടു തകര്‍ന്നു. ചെര്‍പ്പുളശ്ശേരി മാരായമംഗലം അരക്കുപറമ്പില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (26)ആണ് മരിച്ചത്. പരിക്കേറ്റ ചെര്‍പ്പുളശ്ശേരി കിഴിശ്ശേരി രായന്റെ ഭാര്യ മുംതാസ്(40), മകള്‍ നുജു(16) എന്നിവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ നാലു മണിയോടെ രാമപുരം സ്‌കൂള്‍ പടിയിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്നു റോഡരികിലെ ഓടയിലേക്കു തെറിച്ചു വീണ നുജുവിനെ കുറെ സമയത്തെ തിരച്ചിലിനൊടുവിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























