Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വരാപ്പുഴ കസ്റ്റഡി മരണം... മാധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെതിരെ ആഞ്ഞു വീശുന്നു... എൽ.ഡി.എഫ് സ്ഥാനാർത്ഥി ചെങ്ങന്നൂരിൽ പിന്നോട്ടോ?

13 APRIL 2018 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഇടത്തോട്ട് ചരിഞ്ഞ് നിന്ന മനോരമ ബുധനാഴ്ച പൊതു ജനവികാരം കണക്കിലെടുത്ത് വലത്തോട്ട് ചരിഞ്ഞു. ഉമ്മൻ ചാണ്ടി സജീവമല്ലാത്ത കോൺഗ്രസ് തങ്ങൾക്ക് എന്തിന് എന്ന നിലപാട് പിന്തുടരുന്ന മനോരമ കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാരിനോട് മൃദുസമീപനമാണ് കൈക്കൊണ്ടിരുന്നത്. എന്നാൽ വരാപ്പുഴ സംഭവത്തിലെ പൊതുവികാരം മനോരമ ഈ രണ്ടു ദിവസമായി ആളിക്കത്തിച്ചു തുടങ്ങി.

അതേ സമയം വീരേന്ദ്രകുമാർ ഇടതുപക്ഷത്തെത്തിയതോടെ മാത്യഭൂമി ഇടതു പക്ഷത്തെയും സർക്കാരിനെയും കൂടുതൽ താറടിക്കാൻ ആരംഭിച്ചു. ഫലത്തിൽ മനോരമ ഇടതിനെയും മാത്യഭൂമി വലതിനെയും പിന്തുണക്കുന്ന നിലപാടാണ് ഇപ്പോൾ പിന്തുടരുന്നത്. വരാപ്പുഴ കസ്റ്റഡി മരണം ഉണ്ടായതിന്റെ പിറ്റേന്ന് മനോരമ നൽകിയത് ഉൾപേജിൽ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് മൂന്നു കോളം മാത്രം. മാതൃഭൂമിയാകട്ടെ വാർത്ത ആഘോഷമാക്കി മുന്നോട്ട് കുതിച്ചു.

ജന വികാരം ഇടതിന് എതിരായെന്ന് മനസിലാക്കിയതോടെയാണ് ബുധനാഴ്ച മനോരമ ചുവട് മാറ്റിയത്. ജനകീയ വിഷയങ്ങളിൽ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മാതൃഭൂമിയുടെ സർക്കുലേഷനും അടുത്ത കാലത്തായി ഉയർന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയാണ് മനോരമയുടെ ഓക്സിജൻ. ഉമ്മൻ ചാണ്ടിയില്ലാത്ത കോൺഗ്രസ് നേത്യത്വത്തെ കുറിച്ച് മനോരമക്ക് ചിന്തിക്കാൻ പോലുമില്ല.

ഉമ്മൻ ചാണ്ടി ഒരരികിലേക്ക് ചുരുങ്ങിയതോടെ ക്രൈസ്തവ സമൂഹവും കോൺഗ്രസിൽ നിന്ന് അകലുന്ന കാഴ്ച കാണാൻ കഴിയുന്നുണ്ട്. മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഉണ്ടായ ആരോപണശരങ്ങളെ നന്നായി നേരിട്ടത് സർക്കാരാണ്. പിണറായിയാണ് ആലഞ്ചേരിയെ രക്ഷിച്ചതെന്ന വിശ്വാസം ക്രൈസ്തവർക്കിടയിലുണ്ട്. അച്ചുതാനന്ദൻ കേരള മുഖ്യമന്ത്രിയായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നും അവർ ചിന്തിക്കുന്നു. ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച ഹൈക്കോടതിയെ പോലും സർക്കാർ ഒരു ഘട്ടത്തിൽ അനുസരിച്ചില്ല. ഒടുവിൽ ആലഞ്ചേരിയുമായി എന്താണ് ധാരണ എന്ന് ജസ്റ്റിസ് കെമാൽ പാഷക്ക് ചോദിക്കേണ്ടി വന്നു. അപ്പോഴാണ് സർക്കാർ അനങ്ങിയത്. അപ്പോഴും പേരിന് ഒരു കേസ് രജിസ്റ്റർ ചെയ്തതല്ലാതെ ബിഷപ്പിന്റെ മൊഴി പോലും എടുത്തില്ല.

കെ എം മാണിക്കെതിരെയുള്ള കേസിലും ഇടതു സർക്കാർ പിന്തുടർന്നത് ന്യായമായ നിലപാടാണ്. രമേശ് ചെന്നിത്തലയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തതും ദ്രോഹിച്ചതും. പിണറായിക്ക് വേണമെങ്കിൽ കെഎം മാണിയോട് പകരം വീട്ടാമായിരുന്നു. എന്നാൽ ന്യായത്തിനൊപ്പമാണ് മുഖ്യമന്ത്രി നിന്നത്. ഇതും ക്രൈസ്തവർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയോടും മാണിയോടുമുള്ള രമേശിന്റെ നിലപാടിനെ ക്രൈസ്തവ വിരുദ്ധ നിലപാടായാണ് മനോരമ കാണുന്നത്. ഉമ്മൻ ചാണ്ടിയെ കണ്ടാൽ സൗഹൃദത്തോടെ ചിരിക്കുക പോലും ചെയ്യാത്ത രമേശ് ചെന്നിത്തലയെ മനോരമ ശത്രുവായി തന്നെ കാണുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ പത്തനംതിട്ട പോലൊരു യുഡിഎഫ് കോട്ടയിൽ വീണാ ജോർജ് എന്ന ഇടതു നവാഗതയെ ജയിപ്പിക്കുക വഴി സഭ കോൺഗ്രസിന് നൽകിയ മുന്നറിയിപ്പുണ്ട്. പി ടി തോമസ് എന്ന കോൺഗ്രസ് പുലിയെ ഇടുക്കി പാർലെമെന്റിൽ തോൽപ്പിച്ച് ജോയ്സ് ജോർജ് എന്ന ഇടത് കുഞ്ഞാടിനെ ജയിപ്പിച്ച പാരമ്പര്യവും സഭകൾക്കുണ്ട്. ഇത്തരത്തിൽ സഭകൾ പിന്തുടരുന്ന നിലപാടുകൾക്ക് ഒപ്പമാണ് മനോരമ നീങ്ങുന്നത്. അതു കൊണ്ടു തന്നെ സ്ഥാനത്തും അസ്ഥാനത്തും സർക്കാരിനെ ചിത്തപ്പറയുന്ന നിലപാടിൽ മനോരമ മാറ്റം വരുത്തിയിട്ടുണ്ട്.

ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളും ഭയക്കുന്നത് ബി ജെ പി യെയാണ്. രമേശ് ചെന്നിത്തലക്കാകട്ടെ ഉള്ളത് ബി ജെ പി മുഖമാണ്. അത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രമേശിനെ ആഭ്യന്തര മന്ത്രിയാക്കാൻ ജി.സുകുമാരൻ നായർ ശ്രമിച്ചത് മുതൽ ആരംഭിച്ച ഇമേജാണ്. ഇതാണ് സാഹചര്യമെന്നിരിക്കെ പിണറായി അധികാരത്തിൽ തുടരാനാണ് ഇരുവിഭാഗങ്ങളും ആഗ്രഹിക്കുന്നത്. രമേശ് അധികാരത്തിലെത്തിയാൽ ബി ജെ പിയുമായി അണ്ടർസ്റ്റാന്റിംഗ് ഉണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കാൻ രമേശിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

മനോരമയെ കൈയിലെടുത്ത പിണറായിയുടെ അടുത്ത ലക്ഷ്യം മാത്യഭൂമിയാണ്. എന്നാൽ വീരൻ വിചാരിച്ചാൽ മാതൃഭൂമിയുടെ എഡിറ്റോറിയലിൽ ഒന്നും നടക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends