Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രോസിക്യൂട്ടറായിരുന്ന കെ.പി.സതീശനെ സര്‍ക്കാര്‍ നീക്കിയത് അദ്ദേഹവും ഡിജിപി ജേക്കബ് തോമസുമായുള്ള സൗഹൃദത്തിന്റെ പേരില്‍... കേസന്വേഷണത്തിൽ കെ എം മാണി കുറ്റക്കാരനല്ലെന്ന് മൂന്ന് തവണ കണ്ടെത്തിയിട്ടും മാണിയെ പ്രതികൂട്ടിലാക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചു

13 APRIL 2018 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രോസിക്യൂട്ടറായിരുന്ന കെ.പി.സതീശനെ സര്‍ക്കാര്‍ നീക്കിയത് അദ്ദേഹവും ഡിജിപി ജേക്കബ് തോമസുമായുള്ള സൗഹൃദത്തിന്റെ പേരില്‍. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ബാര്‍ക്കേഴയില്‍ കെ എം മാണി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ട് എസ് പി വഴി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൂന്നു തവണ കേസ് അന്വേഷിച്ചവരും കെ എം മാണി കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തിയത്. ജേക്കബ് തോമസിനും മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

എന്നാല്‍ മാണി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാണിയെ പ്രതികൂട്ടിലാക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചു വരികയായിരുന്നു. അതിനു വേണ്ടി കെ പി സതീശനെ ജേക്കബ് തോമസ് ഉപയോഗിച്ചു എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

മുന്‍ വിജിലന്‍സ് മേധവി ജേക്കബ് തോമസിന് കെ എം മാണിയോടുള്ള പക ഏറെ പ്രശസ്തമാണ്. മാണിക്കെതിരെയുളള ശത്രുക്കളെ കോര്‍ത്തിണക്കുന്നതില്‍ മുന്നില്‍ നിന്നത് ഇപ്പോള്‍ അങ്കമാലി കൊലപാതകക്കേസില്‍ ജയിലില്‍ കിടക്കുന്ന അഡ്വ. ഉദയഭാനുവാണ്. ബിജു രമേശിന്റെ വക്കീലായിരുന്ന ഉദയഭാനുവും ജേക്കബ് തോമസിന്റെ ഉറ്റ സുഹൃത്തും ഈ കേസുമായി ബന്ധപ്പെട്ടു നിരവധി കൂടികാഴ്ചകള്‍ നടത്തിയത് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പാലായിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ബന്ധു കെ.പി. സതീശന്റെ ഭാര്യയാണ്. ഈ നേതാവിന് ജേക്കബ് തോമസിനോടുള്ള ബന്ധവും ശക്തമാണ്. കെ.പി സതീശനെ ബാര്‍ക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി തിരുകിക്കയറ്റിയത് ഈ നേതാവിന്റെ ഇടപെടലിലാണ്. വിജിലന്‍സ് അന്വേഷണണത്തില്‍ മാണിയെ കുടുക്കാന്‍ ജേക്കബ് തോമസിനു കഴിഞ്ഞില്ല.

ബാര്‍ക്കോഴക്കേസ് വിജിലന്‍സ് കോടതി പരിഗണിച്ചതിന്റെ തലേന്ന് ജേക്കബ് തോമസുമായി സതീശന്‍ മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. സതീശന്റെയും ജേക്കബ് തോമസിന്റെയും നീക്കങ്ങള്‍ സര്‍ക്കാര്‍ ഏതാനും നാളുകളായി സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. മുന്‍ മന്ത്രി കെ എം മാണി ബാര്‍ക്കേസില്‍ കോഴ വാങ്ങിയിട്ടില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതു മുതല്‍ കോടതി അത് സ്വീകരിക്കാതിരിക്കാനുള്ള ചരടുവലികള്‍ ജേക്കബ് തോമസ് നടത്തി വരികയായിരുന്നു. അദ്ദേഹം അതിനായി സതീശനെ ചരടുവലിച്ചിരുന്നു. സതീശന്‍ പോലീസ് നിരീക്ഷണത്തിലാണെന്ന വിവരം അദ്ദേഹം അറിഞ്ഞില്ല.

സി പി എം പ്രതിനിധിയായാണ് സതീശന്‍ സ്പഷ്യല്‍ പ്രോസിക്യൂട്ടറായത്. സ്പഷ്യല്‍ പ്രോസിക്യൂട്ടര്‍ ആകുന്നവര്‍ സര്‍ക്കാര്‍ നിലപാട് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് ചട്ടം. ജേക്കബ് തോമസാണ് സതീശന്റെ നിയമനം നടത്തിയത്. സതീശന് സി പി എം നേതാക്കളുടെ ആശീര്‍വാദമുണ്ടായിരുന്നു. എന്നാല്‍ അതിനെക്കാളേറെ അദ്ദേഹത്തിന് താത്പര്യം ജേക്കബ് തോമസിനോടായിരുന്നു. വ്യാഴാഴ്ച വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ സതീശന്‍ പുറപ്പെട്ടപ്പോള്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ അക്കാര്യം വിലക്കി.എന്നാല്‍ ഡയറക്ടര്‍ അസ്താനയോട് തന്നെ നിയന്ത്രിക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമില്ലെന്നു പറഞ്ഞു കൊണ്ടാണ് സതീശന്‍ കോടതിയിലേക്ക് തിരിച്ചത്.

സതീശനെ സര്‍ക്കാര്‍ വൃത്തങ്ങളും വിലക്കിയിരുന്നു. നിയമവകുപ്പില്‍ നിന്ന് തന്നെ സതീശനെ ബാര്‍ക്കേസില്‍ ഹാജരാകുന്നതില്‍ നിന്നും വിലക്കുണ്ടായതായാണ് വിവരം. എന്നിട്ടും സതീശന്‍ കോടതിയില്‍ ഹാജരായി. അത് സര്‍ക്കാരിനാല്‍ നിയമിതനായ ഒരു വ്യക്തിക്ക് ഭൂഷണമല്ലെന്ന് സര്‍ക്കാര്‍ കരുതി. അതു കൊണ്ടു കൂടിയാണ് കോടതിയില്‍ ഹാജരായി മണിക്കൂറുകള്‍ക്കുളളില്‍ സതീശനെ നീക്കിയത്.

സതീശനെ നീക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത് ആഭ്യന്തര വകുപ്പില്‍ നിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച ഫയല്‍ നിയമവകുപ്പിന് കൈമാറിയിരുന്നു എന്നാണ് വിവരം. വിജിലന്‍സ് ഉപദേശകന്‍ വി വി അഗസ്റ്റിനും സതീശനും തമ്മില്‍ ശീതസമരം നിലനില്‍ക്കുന്നത്.

ജേക്കബ് തോമസും സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ പാളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends