പ്ലാനിങ് എല്ലാം ഹർത്താൽ തുലച്ചു!! നിക്കാഹും പരീക്ഷയും ഒരുമിച്ചെത്തി; നിക്കാഹ് കഴിഞ്ഞ് നുസ്‌റത്ത് ഓടി ചങ്കിടിപ്പോടെ പരീക്ഷാ ഹാളിലേയ്ക്ക്...

വിവാഹ ജീവിതത്തിലെ ആദ്യ 'പരീക്ഷ'യെഴുതാന്‍ ഹാളില്‍ ഓടിയെത്താനുള്ള പാച്ചില്‍ അതികഠിനമാണെന്ന് നുസ്റത്ത്. ഇരിങ്ങാലക്കുടയിലാണ് സംഭവം.പടിയൂര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ അബ്ദുല്‍ കരീമിന്റെയും നൗഷത്തിന്റെയും മകള്‍ നുസ്റത്ത് ആണ് വിവാഹവേദിയില്‍നിന്ന് നേരെ പരീക്ഷഹാളിലേക്കെത്തിയത്. ഈ ഓട്ടപ്പാച്ചിലിന് കാരണമായത് ഹര്‍ത്താല്‍ ആയിരുന്നു.
ഒടുവില്‍ വിവാഹ വേഷത്തില്‍ തന്നെ പരീക്ഷയെഴുതി.കാലിക്കറ്റ് സര്‍വകലാശാല ബി.കോം ഫൈനല്‍ സെമസ്റ്റര്‍ ടാക്‌സ് പരീക്ഷ ഏപ്രില്‍ ഒമ്പതിന് നടക്കും. അതുകൊണ്ട് എക്‌സാം കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷം വിവാഹം നിശ്ചയിച്ചു.എന്നാല്‍ അപ്രതീക്ഷിത ഹര്‍ത്താല്‍ ആണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. തുടര്‍ന്ന് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. തിങ്കളാഴ്ചയിലെ പരീക്ഷ വ്യാഴാഴ്ചത്തേക്ക്. വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതിനാല്‍ വിവാഹം മാറ്റിവെക്കല്‍ പ്രായോഗികമായിരുന്നില്ല. എന്നാല്‍ ഭാവി വരന്റെയും വീട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണ നുസ്രത്തിനു ആശ്വാസമായി. തുടര്‍ന്ന് ഭാവി വരന്റെ വീട്ടുകാര്‍ മതിലകത്ത് വീട്ടില്‍ നൂറുദ്ദീന്റെ മകന്‍ ഫവാസിന്റെയും കുടുംബത്തിന്റെയും അനുവാദത്തോടെ നിക്കാഹ് കഴിഞ്ഞ ഉടന്‍ പരീക്ഷയെന്ന തീരുമാനത്തിലെത്തി.
ഉച്ചക്ക് പരീക്ഷയായത് ആശ്വാസമായി. വ്യാഴാഴ്ച രാവിലെ നിക്കാഹിന് ശേഷം വീട്ടുകാരോടും കുടുംബക്കാരോടും നാട്ടുകാരോടും വിടചൊല്ലി വരന്‍ ഫവാസിനൊപ്പം കാറില്‍ പരീക്ഷ ഹാളിലേക്ക്. വിവാഹവേഷത്തിലെത്തിയ നുസ്‌റത്തിനെ കണ്ടത് പരീക്ഷയെഴുതാനെത്തിയവര്‍ക്ക് കൗതുകമായി. പരീക്ഷ കഴിയും വരെ ഫവാസ് പുറത്ത് കാത്തിരുന്നു. പിന്നീട് പരീക്ഷ നന്നായി എഴുതിയെന്ന് പറഞ്ഞെത്തിയ ജീവിത
പങ്കാളിയോടൊപ്പം വൈകീട്ടത്തെ സല്‍ക്കാരത്തിന് പുറപ്പെട്ടു.
https://www.facebook.com/Malayalivartha
























