കെ.സി.എ ഭരണസമിതിയുടെ എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഹൈകോടതി നിർദേശം ; കേസിലെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് പുറപ്പെടുവിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷനിൽ വൻ സാമ്പത്തിക അഴിമതി നടന്നതായി മലയാളിവാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിൽ കെ.സി.എ ഭരണസമിതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഹൈകോടതി നിർദേശം. അഴിമതി സംബന്ധിച്ച രേഖകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന പരാതിയിലാണ് കോടതി നടപടി. ഇതിനായി അഭിഭാഷക കമീഷനെ ഹൈകോടതി നിയോഗിച്ചു.
അഭിഭാഷക കമീഷൻ നിയമനം നിലവിലെ കെ.സി.എം ഭരണസമിതിയെ ബാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. മധ്യവേനൽ അവധിക്കു ശേഷം കേസ് വിശദമായി വാദം കേൾക്കുമെന്ന് അറിയിച്ച ഹൈകോടതി, കേസിലെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് പുറപ്പെടുവിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഗുരുതര അഴിമതിയും ക്രമക്കേടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കായിക അധ്യാപകനും അക്കാദമിക് വിദഗ്ധനുമായ ഡോ. എ.എം. നജീബാണ് ഹൈകോടതിയിൽ ഹർജി നൽകിയത്. അതേസമയം ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കിയെന്നും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തിയെന്നുമാണ് കെ.സി.എയുടെ നിലപാട്.
https://www.facebook.com/Malayalivartha
























