Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ക്രൂര ബലാത്സംഗ കൊലപാതകത്തെ പരസ്യമായി പിന്തുണക്കുന്ന കേരളത്തിലെ മനുഷ്യത്വം നഷ്ടപ്പെട്ട നരാധമന്മാരായ ജീവികളെ എന്ത് ചെയ്യണം?

13 APRIL 2018 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ക്ഷേത്രത്തിനുളളില്‍ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏട്ട് വയസുകാരിയുടെ മരണത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നരാധമന്‍മാരെ എന്ത് ചെയ്യണം? നമ്മുടെ കേരളത്തിലും ഉണ്ട്, പരസ്യമായിത്തന്നെ ഇത്തരം ന്യായീകരണങ്ങള്‍ ഉയര്‍ത്താന്‍ മാത്രം മനുഷ്യത്വം നഷ്ടപ്പെട്ട ജീവികള്‍. ആസിഫയെ ബലാത്സംഗം ചെയ്ത് കൊന്നത് കാമപൂര്‍ത്തീകരണത്തിന് വേണ്ടിയാണെന്ന് ആര്‍ക്കെങ്കിലും കരുതാന്‍ ആകുമോ?

നാടോടികളായ മുസ്ലീം കുടുംബങ്ങളെ ബ്രാഹ്മണ മേഖലയില്‍ നിന്ന് ഭയപ്പെടുത്തി ഓടിക്കാന്‍ വേണ്ടിയായിരുന്നു ആ ക്രൂരകൃത്യം അവര്‍ നിര്‍വ്വഹിച്ചത്. അതിന് മാസങ്ങളുടെ തയ്യാറെടുപ്പും നടത്തിയിരുന്നു. അങ്ങനെയുള്ള ഹീനമായ ഒരു കുറ്റകൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ചില മലയാളി സംഘികൾ തലപൊക്കി വന്നിരുന്നു. ഇതിനെതിരെ മനുഷ്യത്വമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല.


ക്ഷേത്രത്തിനുളളില്‍ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏട്ട് വയസുകാരി ആസിഫയുടെ മരണത്തെ വര്‍ഗീയവല്‍കരിച്ച മലയാളി സംഘിയെ അയ്യാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിൽ പ്രധിഷേധത്തെ ഉയരുകയാണ്. കൊഡാക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് ആര്‍എസ്എസുകാരനായ വിഷ്ണു നന്ദകുമാര്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡിസ്മിസ് യുവര്‍ അസിസറ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാര്‍, എന്ന ഹാഷ് ടാഗോടെ മലയാളികള്‍ കൊഡാക് ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിങ് തകര്‍ത്തു കളഞ്ഞു.


ഇന്നലെ ഒറ്റ രാത്രി കൊണ്ട് ബാങ്കിന്റെ റേറ്റിങ് 1.5 ലേക്ക് കൂപ്പുകുത്തി. മലയാളികള്‍ ഒന്നടങ്കം കൊഡാകിന്റെ ഫെയ്‌സുബുക്ക് പേജില്‍ വിഷ്ണുവിനെതിരെയുള്ള രോഷം തീര്‍ക്കുകയാണ്. കശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ടു വയസുകാരി ആസിഫയുടെ വിയോഗത്തില്‍ രാജ്യം തന്നെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ഇയ്യാള്‍ ക്രൂര പ്രതികരണം നടത്തിയത്. “ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ” എന്നാണ് ഇയ്യാള്‍ കമന്റിട്ടത്.


പ്രതിഷേധം കടുതത്തോടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്ത് ഇയ്യാള്‍ മാളത്തില്‍ ഒളിച്ചു. ഇതിന്റെ പരിണിതഫലമായാണ് മലയാളികള്‍ പ്രതിഷേധവുമായി കൊഡാക്കിന്റെ ഔദ്യോഗിക പേജിലേക്ക് എത്തിയത്. ഇപ്പോഴും മലയാളികളുടെ പ്രതിഷേധം ബാങ്കിന്റെ പേജില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.


“ജനങ്ങളോട് പ്രതിബദ്ധതയുള്ള ഇനിയും പൊതുജനങ്ങള്‍ ബന്ധപ്പെടണമെന്ന് ആഗ്രഹമുള്ള സ്ഥാപനമാണെങ്കില്‍ ഈ മനുഷ്യ സ്വഭാവമില്ലാത്ത ‘ഉദ്യോഗസ്ഥനെ പുറത്താക്കണം, അതല്ല സ്ഥാപനം നിര്‍ത്തുകയാണെങ്കില്‍ ആവശ്യമില്ല”, കൊഡാക് പേജിലേക്ക് വന്ന ഒരു പ്രതികരണം ഇങ്ങനെ. ക്രൂര പരാമര്‍ശം നടത്തിയ ഇയ്യാളെ ബാങ്ക് പുറത്താക്കിയില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങിക്കോളു എന്നും സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. മറ്റൊരു പ്രതികരണം ഇങ്ങനെ “അവനാണ് മാനേജര്‍ എങ്കില്‍ കേരളത്തില്‍ നിങ്ങളുടെ അവശ്യം ഇല്ല..” #JusticeForAasifa, #Dissmiss_Your_Assistant_Manager, എന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ പ്രതിഷേധിക്കുന്നത്.

ജമ്മു കശ്മീരിലെ കത്വായിലെ രസന ഗ്രാമത്തിലെ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയായിരുന്നു ആസിഫ ബാനു. നാടോടികളായ ബക്കര്‍വാള്‍ മുസ്ലീം സമുദായത്തില്‍ പെട്ട പെണ്‍കുട്ടി. ബക്കര്‍വാള്‍ കുടുംബങ്ങളെ രസനയില്‍ നിന്ന് പേടിപ്പിച്ച് ഓടിക്കാന്‍ വേണ്ടിയാണ് സഞ്ജിറാം എന്ന് ബ്രാഹ്മണന്റെ നേതൃത്വത്തില്‍ ആസിഫ ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്നുകളഞ്ഞത്. സഞ്ജിറാം ഒറ്റയ്ക്കായിരുന്നില്ല.

മകനും, പ്രായപൂര്‍ത്തിയാകാത്ത മരുമകനും, രണ്ട് പോലീസുകാരും, മീററ്റില്‍ നിന്ന് ബലാത്സംഗത്തിന് വേണ്ടി വിളിച്ചുവരുത്തി മറ്റൊരുത്തനും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് എന്നാണ് പോലീസ് സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 2017 ജനുവരി 10 ന് ആണ് ആസിഫയെ ഇവര്‍തട്ടിക്കൊണ്ടുപോകുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ആയിരുന്നു ആസിഫയുടെ മൃതദേഹം കണ്ടെത്തിയത്.

ആസിഫയെ അടുത്തുള്ള കാടിന് സമീപത്തെത്തിച്ചതിന് ശേഷം ആദ്യം പിടികൂടി ആദ്യം ബലാത്സംഗം ചെയ്യുന്നത് സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍ ആയിരുന്നു. അതിന് ശേഷം ബോധം കെടുത്തി മൂന്ന് ദിവസം സൂക്ഷിച്ചത് ക്ഷേത്രത്തിലെ ദേവസ്ഥാനത്തും. അവിടെ വച്ച് സഞ്ജിറാമും കൂട്ടരും ചില പൂജകള്‍ നടത്തി. അതിന് ശേഷം ആസിഫയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.

 

ബോധം വരാതിരിക്കാന്‍ ഇടക്കിടെ ഉറക്കഗുളികള്‍ വായിലേക്ക് തിരുകിക്കയറ്റിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ അതി ക്രൂരമയ മരണവും വിധിച്ചു അവള്‍ക്ക്. കൊല്ലുന്നതിന് മുമ്പ് പോലീസുകാരനായ ദിപക് ഖജൂരിയ അവളെ അവസാനമായി ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്തു. കഴുത്തൊടിച്ച് കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. എന്നിട്ടും മരിച്ചില്ല എന്ന് കണ്ടപ്പോള്‍ ഷാളുകൊണ്ട് കഴുത്ത് മുറുക്കി. മരണം ഉറപ്പാക്കാന്‍ തലയില്‍ കരിങ്കല്ലുകൊണ്ട് രണ്ട് തവണ ഇടിച്ചു.

ആസിഫ എന്ന എട്ടുവയസ്സുകാരിയെ എന്തിനാണ് ബലാത്സംഗം ചെയ്ത് കൊന്നത് എന്നും എങ്ങനെയാണ് ആ കൊലപാതകം അവര്‍ നടത്തിയത് എന്നും അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും നിങ്ങളുടെ കണ്ണുകള്‍ നിറയുന്നില്ലെങ്കില്‍ സൂക്ഷിക്കുക, നിങ്ങളില്‍ മനുഷ്യന്റേതായ, ഏറ്റവും പ്രധാനപ്പെട്ട ചില വികാരങ്ങള്‍ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. ആ കൊലപാതകത്തെ നിങ്ങള്‍ ന്യായീകരിക്കാന്‍ പോലും മുതിരുന്നുണ്ടോ... എങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ മനുഷ്യന്‍ അല്ലാതായിക്കഴിഞ്ഞിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends