കാക്കി ഉപേക്ഷിച്ച് കഞ്ചാവ് കടത്ത്; നാല് പേര്‍ പിടിയില്‍

കാക്കി കുപ്പായം ഉപേക്ഷിച്ച് കഞ്ചാവ് കടത്തിയ മുന്‍ പോലീസുകാരനടക്കം നാല് പേര്‍ പിടിയില്‍. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയും പൊലീസുകാരനുമായിരുന്ന പുഷ്പരാജന്‍, കുണ്ടറ ആറുമുറിക്കട സ്വദേശി മുഹമ്മദ് ഷെറിന്‍, കൊല്ലം മാമൂട് സ്വദേശി ബെല്ലാരി സുനില്‍, ശിങ്കാരപ്പള്ളി സ്വദേശി രാജേഷ് എന്ന ലാലു എന്നിവരാണ് തെന്മല പൊലീസിന്റെ വലയിലായത്. കാറിലാണ് സംഘം കഞ്ചാവ് കടത്തിയത്.
നാലരക്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പൊലീസില്‍ ജോലി നോക്കുന്ന സമയത്തേ പുഷ്പരാജന് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നെന്ന് സംശയമുണ്ട്. അതേക്കുറിച്ച് അന്വേഷിച്ചുവരുകയാണ്.
https://www.facebook.com/Malayalivartha
























