ചങ്കല്ല...ചെങ്കിടിപ്പാണ്! ഡ്രൈവറും കണ്ടക്ടറും,പൊക്കോട്ടെ... അവരെ ഞങ്ങൾക്ക് വേണ്ട! ഞങ്ങൾക്ക് വണ്ടി മതി!! ചങ്ക് ബസിനായുള്ള യുവതിയുടെ വിളി കെ.എസ്.ആര്‍.ടി.സി എം.ഡി കേട്ടു; പിന്നീട് ഉണ്ടായത്... സോഷ്യൽ മീഡിയയിൽ വൈറലായി ഫോൺ വിളി

ബസ് തിരിച്ച് തരണമെന്ന ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും ആലുവയിലേയ്ക്ക് കൊണ്ടു പോയ കെ.എസ്.ആര്‍.ടി.സി. ബസ് തിരിച്ചുനല്‍കാന്‍ എം.ഡിയുടെ ഉത്തരവ്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന യുവതി ആലുവ ഡിപ്പോ അധികൃതരെ ഫോണില്‍ വിളിച്ച് ബസ് കൊണ്ടുപോയതിനെതിരെ വൈകാരികമായി സംസാരിച്ചിരുന്നു. ബസ് തിരിച്ച് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ബസ് ആലുവയിലേയ്ക്ക് മാറ്റിയതായി കാണിച്ച് നേരത്തെ കണ്ടക്ടര്‍ സമീര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുകണ്ടതോടെയാണ് യുവതി ആലുവ ഡിപ്പോയിലേയ്ക്ക് ഫോണ്‍ ചെയ്തത്. തങ്ങളുടെ ചങ്കായിരുന്ന ആര്‍.എ.സി 140നെ തിരികെ നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഈ ഫോണ്‍ വിളിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ഇതു ശ്രദ്ധയില്‍പെട്ട ജീവനക്കരില്‍ ഒരാള്‍ ഇക്കാര്യം ഇന്നലെ ചുമതലയേറ്റ പുതിയ കെ.എസ്.ആര്‍.ടി.സി എം. ഡി ടോമിന്‍ ജെ തച്ചങ്കരിയെ വിവരം അറിയിച്ചതോടെയാണ് ബസ് തിരികെ ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് തന്നെ നല്‍കാന്‍ ഉത്തരവിറക്കിയത്. കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ ജനകീയവല്‍ക്കരിക്കാന്‍ ഇതു സഹായിക്കുമെന്നാണ് പുതിയ എം.ഡിയും പ്രതീക്ഷിക്കുന്നത്.
എം.ഡിയായി ചുമതലയേറ്റശേഷം സഹപ്രവര്‍ത്തകര്‍ക്കായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ടോമിന്‍തച്ചങ്കരി ഈ ഫോണ്‍ സംഭാഷണം കേള്‍പ്പിക്കുകയും ചെയ്തു. കൂടാതെ യുവതിയുടെ ഫോണ്‍ പക്വതയോടെ കൈകാര്യം ചെയ്ത സി.ടി ജോണി എന്ന കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെ പ്രശംസിക്കുകയും ചെയ്തു. ഇതുപോലെ ഓരോ കെ.എസ്.ആര്‍.ടി.സി ബസ്സും ഒരോരുത്തരുടേയും ചങ്കാണെന്നും എം.ഡി ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha

























