സ്കൂൾ അധ്യാപികയുടെ വാട്സാപ്പ് അക്കൗണ്ടിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; മലയാളി വാർത്തയിലൂടെ ചുട്ട മറുപടി നൽകി അദ്ധ്യാപിക; സമൂഹത്തിൽ നല്ല പിള്ള ചമയുന്ന മാന്യന്മാരുടെ യഥാർത്ഥ മുഖം ഇതോ...

ഇടുക്കി കട്ടപ്പനയിലെ സുമ ആനന്ദ് എന്ന സ്കൂൾ അദ്ധ്യാപിക നാല് വർഷമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറിലേക്ക് വാട്സ്ആപ് വഴി അടുത്തിടെ അശ്‌ളീല ചിത്രങ്ങളും സന്ദേശങ്ങളും നിരന്തരമായി ലഭിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായി അദ്ധ്യാപിക രംഗത്ത് എത്തിയിരിക്കുകയാണ്.
ഇങ്ങനെ അയക്കുന്ന നമ്പറിന്റെ പ്രൊഫൈൽ ചിത്രം "ജസ്റ്റിസ് ഫോർ ആസിഫ" എന്നതായിരുന്നു. സമൂഹത്തിൽ നടക്കുന്ന പീഡനങ്ങൾക്കും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളിലും പരസ്യമായി പ്രതികരിക്കുന്നവർ തന്നെയാണ് ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രെമിക്കുന്നതും. മാന്യതയുടെ മുഖമൂടിയണഞ്ഞു അനീതിക്കെതിരെ പോരാടുന്നുവെന്ന് സമൂഹത്തെ ബോധിപ്പിച്ച് സ്ത്രീകളോട് ഇത്തരത്തിൽ അപമര്യാദയായി പെരുമാറുന്നവരുടെ യഥാർത്ഥ മുഖം വെളിച്ചത്ത് കൊണ്ട് വരേണ്ടതാണ് എന്ന് അദ്ധ്യാപിക മലയാളി വാർത്തയോട് പ്രതികരിച്ചു.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഒരുപാട് സ്ത്രീകൾ സമൂഹത്തിലുണ്ട്. എന്നാൽ നാണക്കേട് ഭയന്നാണ് ആരും പുറത്തു പറയാതിരിക്കുന്നത് എന്നും അദ്ധ്യാപിക പറഞ്ഞു. ഇതിനെകുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നമ്പർ മാറ്റാനും ബ്ലോക്ക് ചെയ്യാനും പലരും നിർദേശിച്ചു. എന്നാൽ അത്തരത്തിൽ ഒരു ഒളിച്ചോട്ടം ഇങ്ങനെയുള്ള പ്രവണതക്ക് പരിഹാരമല്ലെന്നും ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് ഇനിയും സ്ത്രീകളോട് അതിക്രമം കാണിക്കാൻ ഇത്തരക്കാർക്ക് പ്രചോദനമാകുമെന്നും അതിനാലാണ് ഇതിനെതിരെ പ്രതികരിക്കുന്നത് എന്നും അദ്ധ്യാപിക പറയുന്നു.

ഇത്തരക്കാർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും കുറ്റക്കാർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റംവരെയും പോകുമെന്നും അദ്ധ്യാപിക പറയുന്നു. ഇത്തരം സംഭവങ്ങൾ നേരിടുന്ന സ്ത്രീകൾ അത് മറച്ചു വയ്ക്കാതെ അത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തുകയും അതിനെതിരെ പ്രതികരിക്കുകയുമാണ് വേണ്ടത് എന്നും മലയാളി വാർത്തയ്ക്ക് നൽകിയ പ്രതികരണത്തിൽ പറയുന്നു.

കത്വയിൽ പീഡിപ്പിക്കപ്പെട്ട എട്ടുവയസുകാരി പെൺകുട്ടി, ഗുജറാത്തിലെ 11 വയസുകാരി ഇത് പോലെ ദിവസവും കേൾക്കുന്ന പീഡനവാർത്തകൾ നിരവധിയാണ് രാജ്യം മുഴുവൻ പ്രതിഷേധങ്ങൾ ഇരമ്പുമ്പോഴും സമൂഹത്തിൽ ഇന്നും സ്ത്രീകൾ സുരക്ഷിതരല്ല എന്ന് തന്നെയാണ് ഇത്തരം സംഭവങ്ങൾ ഓർമപ്പെടുത്തുന്നത്.
...
https://www.facebook.com/Malayalivartha

























