കൊല്ലത്ത് പ്രവാസി യുവാവിന് നേരെ ഭാര്യാ പിതാവിന്റെ ഗുണ്ടായിസം; കുടുംബ വഴക്ക് രൂക്ഷമായി ഗൾഫിൽ നിന്ന് ലീവിന് വന്ന മരുമകനെ വെട്ടി പരിക്കേല്‍പ്പിച്ച് മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി; ഒരു കണ്ണ് നഷ്ടപ്പെട്ട യുവാവ് ഗുരുതരാവസ്ഥയില്‍

അഞ്ചലില്‍ പ്രവാസിയായ യുവാവിനെ ഭാര്യാ പിതാവ് വെട്ടിപ്പരുക്കേല്‍പിക്കുകയും മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളലേല്‍പിക്കുകയും ചെയ്തു. കാലിനു വെട്ടേല്‍ക്കുകയും ഒരു കണ്ണിനു കാഴ്ച നഷ്ടപ്പെടുകയും ചെയ്ത നിലയില്‍ അഞ്ചല്‍ കോട്ടുക്കല്‍ രാഗേഷ് ഭവനില്‍ രാഗേഷിനെ (32) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇയാളെ ആക്രമിച്ച കല്ലുവാതുക്കല്‍ ആലുവിള ഉത്രം വീട്ടില്‍ അരവിന്ദന്‍ ഒളിവില്‍പ്പോയി. അരവിന്ദന്റെ മകളുടെ ഭര്‍ത്താവാണ് രാഗേഷ്.
ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ രാഗേഷ് ഇന്നലെ രാത്രി ഭാര്യയുടെ വീട്ടിലെത്തിയപ്പോള്‍ അരവിന്ദനുമായി വഴക്കുണ്ടായി. തുടര്‍ന്നു അരവിന്ദന്‍ റബര്‍ വെട്ടുന്ന കത്തിയെടുത്തു കാലിനു വെട്ടുകയും മുഖത്തേക്കു ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. രാഗേഷിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അരവിന്ദനു വേണ്ടി പാരിപ്പള്ളി പോലീസ് തിരച്ചില്‍ തുടങ്ങി.
https://www.facebook.com/Malayalivartha























