Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അക്ഷയ തൃതീയ; ദാനധര്‍മ്മം ചെയ്താല്‍ ഏറ്റവും വലിയ പുണ്യം കിട്ടുന്ന ദിവസം; ദാനം ചെയ്യേണ്ട ദിവസം ഉള്ള സമ്പാദ്യം മുഴുവന്‍കളഞ്ഞ് സ്വര്‍ണം വാങ്ങി കൂട്ടുന്ന മലയാളികള്‍; വിശ്വാസങ്ങള്‍ മുതലെടുത്ത് പ്രമുഖ സ്വര്‍ണാഭരണശാലകള്‍

17 APRIL 2018 05:34 PM IST
മലയാളി വാര്‍ത്ത

അക്ഷയ തൃതീയയ്ക്കു സ്വര്‍ണം വാങ്ങിന്‍ കൂട്ടാനുള്ള തിരക്കിലാണ് എല്ലാവരും. കടകളിലാണെങ്കില്‍ ഒടുക്കത്തെ തിരക്കും. 18ന് അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വീട്ടിലേക്കു കൊണ്ടുവരാന്‍ ഇപ്പോഴേ സ്വര്‍ണക്കടകളില്‍ പണം നല്‍കി ബുക്കിങ്ങും നടത്തിക്കഴിഞ്ഞു. ഇക്കൊല്ലം സ്വര്‍ണക്കടകളില്‍ മാത്രം 600 കോടിയുടെ വില്‍പനയാണു പ്രതീക്ഷിക്കുന്നത്. അക്ഷയ തൃതീയ ദിവസം വീട്ടിലേക്കു സ്വര്‍ണം കൊണ്ടുവരുന്നത് ഐശ്വര്യമാണെന്നാണ് എല്ലാവരും വിശ്വാസിക്കുന്നത്. എന്നാല്‍ സത്യം അതല്ല അക്ഷയ തൃതീയ എന്നത് പണ്ട് ഹിന്ദുക്കള്‍ക്ക് വിശേഷദിവസമാണ്. വിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ ജന്മദിനമായ അന്നുതന്നെയാണ് വേദവ്യാസനും ഗണപതിയും ചേര്‍ന്ന് മഹാഭാരതം എഴുതിത്ത് തുടങ്ങിയതും. ജൈന വിശ്വാസമനുസരിച്ച് 24 തീര്‍ത്ഥങ്കരന്മാരില്‍ ആദ്യത്തെ തീര്‍ത്ഥങ്കരനായിരുന്ന ഋഷഭദേവ 11 മാസത്തെയും 13 ദിവസത്തേയും ഉപവാസത്തിനുശേഷം ആദ്യത്തെ ആഹാരമായി ഒരു കൈക്കുമ്പിള്‍ കരിമ്പിന്‍ നീരു കുടിച്ചതും അക്ഷയ ത്രിതിയ ദിവസമായിരുന്നു. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ പുണ്യം കിട്ടും എന്നാണ് വിശ്വാസം. അന്നേദിവസം ഐശ്വര്യം ലഭിക്കുന്നത് ദാനം കൊടുക്കുന്നവനാണ് അല്ലാതെ പണം നല്‍കി സ്വര്‍ണം വാങ്ങി കൂട്ടുന്നവനല്ല എന്ന കാര്യമാണ് മലയാളികള്‍ ആദ്യം മനസിലാക്കേണ്ടത്. എന്നാല്‍ സ്വര്‍ണകടളുടെ സ്വപ്‌നതുല്യമായ പരസ്യങ്ങള്‍കണ്ട് ദാനം ചെയ്യേണ്ട ദിവസം സ്വര്‍ണം വാങ്ങി ഉള്ള കാശ് കൂടി കളയുകയാണ് നമ്മുടെ മലയാളികള്‍.

ഹിന്ദുവിശ്വാസികളുടെ ഒരു ആചാരമാണ് അക്ഷയ തൃതീയ എന്നാല്‍ അവിടെയും സ്വര്‍ണ്ണക്കടകളുടെ കച്ചവട തന്ത്രം പ്രകടമാകുന്നുണ്ട്. അവരുടെ മോഹ വാഗ്ദാനങ്ങള്‍മൂലം ജാതിമത വ്യത്യാസമില്ലാതെയാണ് അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. ഒരു ഗ്രാം മുതല്‍ പവനുകള്‍ വരെയുള്ള സ്വര്‍ണ നാണയങ്ങളാണു വില്‍ക്കുന്നതില്‍ വലിയൊരു ഭാഗവും. ഒരു ഗ്രാം, രണ്ടു ഗ്രാം, അരപ്പവന്‍ എന്നിങ്ങനെമാത്രമല്ല. വേളാങ്കണ്ണി മാതാവ്, മഹാലക്ഷ്മി, ശ്രീപത്മനാഭന്‍, ഗുരുവായൂരപ്പന്‍ എന്നീ ചിത്രങ്ങള്‍ കൊത്തിയ നാണയങ്ങളും അക്ഷയ തൃതീയക്ക് കടയുടമകള്‍ ഒരുക്കിയിട്ടുണ്ട്. ആഭരണങ്ങളില്‍ മോതിരങ്ങളുമുണ്ട് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നതും ഇതുതന്നെയാണ്. അചാരങ്ങളെ വളച്ചൊടിച്ച് കച്ചവട തന്ത്രമായി ഉപയോഗിക്കുന്ന തന്ത്രം മലയാളികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മലയാളിളുടെ ഇത്തരം വിശ്വാസങ്ങള്‍ മുതലെടുത്ത് പ്രമുഖ സ്വര്‍ണാഭരണശാലകളെല്ലാം അതനുസരിച്ചു മോതിരം സ്‌റ്റോക്ക് ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയക്കാലത്തു ഗ്രാമിന് 2600 രൂപയ്ക്കടുത്തായിരുന്ന സ്വര്‍ണ വില ഇപ്പോള്‍ ഗ്രാമിനു 2875 രൂപയിലെത്തിനില്‍ക്കുകയാണ് ഇതിനു കാരണക്കാര്‍ നമ്മള്‍ തന്നെയാണ്. കൂടാതെ ഓഹരി വിപണിയിലെ ചാഞ്ചാട്ടവും റിയല്‍ എസ്‌റ്റേറ്റ് മാന്ദ്യവും സ്വര്‍ണത്തിനു നേട്ടമായിമാറി. ദിവസം 150 കോടിയുടെ സ്വര്‍ണവില്‍പന കണക്കാക്കിയാല്‍ അതിന്റെ നാലിരട്ടി അക്ഷയ തൃതീയയ്ക്ക് വില്‍ക്കുന്നു എന്നതാണ് കണക്ക്.

അക്ഷയ തൃതീയ; ദാനധര്‍മ്മം ചെയ്താല്‍ ഏറ്റവും വലിയ പുണ്യം കിട്ടുന്ന ദിവസം; ദാനം ചെയ്യേണ്ട ദിവസം ഉള്ള സമ്പാദ്യം മുഴുവന്‍കളഞ്ഞ് സ്വര്‍ണം വാങ്ങി കൂട്ടുന്ന മലയാളികള്‍; വിശ്വാസങ്ങള്‍ മുതലെടുത്ത് പ്രമുഖ സ്വര്‍ണാഭരണശാലകള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (8 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (28 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (34 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (52 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (13 hours ago)

Malayali Vartha Recommends