കേരളത്തിന്റെ തീരമേഖലകളില്‍ കടല്‍ക്ഷോഭം നാളെ രാത്രി വരെ തുടരും; മുന്നറിയിപ്പുമായി സമുദ്രഗവേഷണ കേന്ദ്രം

കേരളത്തിന്റെ തീരമേഖലകളില്‍ കടല്‍ക്ഷോഭം നാളെ രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പും ഇവർ നൽകിയിട്ടുണ്ട്.
22- ന് അഞ്ചര മുതല്‍ 23- ന് രാത്രി 11.30 വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട്. 2.5 - 3 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തീരപ്രദേശത്തുള്ളവരും സഞ്ചാരികളും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും സമുദ്രഗവേഷണം മുന്നറിയിപ്പ് നല്‍കുന്നു. തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്. ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോൾ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കണമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha























