തിരുവനന്തപുരത്ത് കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതാണ് എന്ന് പോലീസ് സ്ഥിതീകരിച്ചു; ലിഗ കണ്ടല്‍ക്കാട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു; പൊലീസ് സ്ഥിരീകരണം ഇങ്ങനെ

തിരുവനന്തപുരത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലിഗ സംഭവസ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും സൂചന. അതേസമയം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ യോഗം ഇന്ന് ചേരും യോഗത്തിന് ശേഷം റിപ്പോര്‍ട്ട് പൊലീസിന് കൈമാറും
മൃതദേഹം ലീഗയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത് പ്രധാനമായും മൂന്ന് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒന്ന് മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്‍റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണ് മറ്റൊന്ന് മൃതദേഹത്തിനരികില്‍നിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റും തലമുടിയിലെ സാമ്യവുമാണ് .
കൂടാതെ സംഭവ സ്ഥലത്തേക്ക് ലിഗ നടന്നുപോകുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. ഇതോടെ ഡി എന്‍ എ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുൻപ് തന്നെ മൃതദേഹം ലിഗയുടേതാണെന്ന് പൊലീസ് ഉറപ്പിച്ചു.
ഐ ജി മനോജ് എബ്രഹാം ആണ് അന്വഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അന്വേഷണം നടത്തുന്ന പൊലീസ് കൊലപാതകമടക്കം എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ഡി ജി പി പറഞ്ഞു. അതേസമയം മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനും ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ സഹോദരി ഇല്‍സിക്ക് തുക കൈമാറുമെന്നും അദ്ധേഹം അറിയിച്ചു.
https://www.facebook.com/Malayalivartha























