കോട്ടയത്ത് കളക്ട്രേറ്റിന് സമീപം വന്‍ തീപിടുത്തം; മൂന്നു നില കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും കത്തി നശിച്ചു

കോട്ടയം കലക്ടറേറ്റിനു സമീപം വന്‍ തീപിടുത്തം. മൂന്നു നില കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് തീപിടുത്തം ഉണ്ടായത് . അഗ്നി ശമന സോന തീയണക്കാന്‍ ശ്രമം തുടരുകയാണ്.
കണ്ടത്തില്‍ റെസിഡൻസി എന്ന കെട്ടിടത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റും തുണിക്കടകളും ലോഡ്ജുമുള്ള താഴെ നിലയാണ് കത്തിയത്. തുണിക്കടയുള്ളതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന സൂപ്പർ മാർക്കറ്റ് പൂർണ്ണമായും തുണിക്കട ഭാഗികമായും കത്തിനശിച്ചു.
തീപടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ആര്‍ക്കും പരിക്കില്ലെങ്കിലും ഇതുവരെയും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്. പത്തോളം യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്.
മുകളിലെ നിലയിലുണ്ടായിരുന്ന ലോഡ്ജിൽ നിരവധി ആളുകളുണ്ടായിരുന്നു. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനം ഇന്ന് നടക്കാനിരുന്നതിനാൽ ലോഡ്ജിൽ കൂടുതൽ ആളുകൾ റൂമുകളെടുത്തിരുന്നു. പുലർച്ചെ പുക കണ്ടതിനെ തുടർന്ന് ഇവരെ എല്ലാവരേയും താഴെയിറക്കാനായി. ആർക്കും പരിക്കുകൾ ഇല്ല.
https://www.facebook.com/Malayalivartha























