ഭർത്താവ് ആൻഡ്രൂ ജോർദാനും സഹോദരിയും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്...; ലീഗയുടെ മരണത്തിൽ രൂക്ഷ വിമർശനവുമായി നടി ഹണി റോസ്

കോവളത്ത് നിന്നും കാണാതായ ലിത്വനിയ സ്വദേശിനി ലിഗയുടെ തിരോധാനത്തിൽ രൂക്ഷ വിമർശനവുമായി നടി ഹണി റോസ് രംഗത്ത്. കഴിഞ്ഞ ദിവസം ലിഗയുടേതിന് സാമ്യമുള്ള മൃതദേഹം തിരുവല്ലത്തിന് സമീപം കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസിനെയടക്കം വിമർശിച്ചു കൊണ്ടുള്ള നടിയുടെ പോസ്റ്റ്
പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ലിഗയെ കഴിഞ്ഞമാസമാണ് കാണാതായത്. ലിഗയുടെ ഭർത്താവ് ആൻഡ്രൂസും സഹോദരി ഈലിസും ഈ ദിനങ്ങളിലത്രയും തിരച്ചിൽ തുടരുകയായിരുന്നു. യുവതിയുടെ തിരോധാനത്തിൽ പൊലീസിനും വ്യക്തമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശിരസ്സ് വേർപെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ടായിരുന്നു. വിദേശസ്ത്രീകൾ ധരിക്കുന്ന തരത്തിലുള്ള വസ്ത്രം, സിഗററ്റ് കവറുകൾ, ലൈറ്റർ. വെള്ളക്കുപ്പി എന്നിവ മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. ബന്ധുക്കൾ മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഡി.എൻ.എ പരിശോധനയ്‌ക്ക് ശേഷമെ സ്ഥിരീകരിക്കാൻ കഴിയു.
ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലിഗ വിദേശിയാണ്..
ലിഗയ്ക്ക് വേണ്ടി ഹാഷ് ടാഗുകളില്ല
അവർക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആൾക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാർട്ടിക്കാരുടെ ഹർത്താലില്ല, ചാനൽ ചർച്ചയില്ല.
അയർലണ്ടിൽ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതാണ് ലിഗയും ഭർത്താവും അനിയത്തിയും. പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് എത്തിയ അവർക്ക് തെറ്റി. ഒരു മാസം മുമ്പ് ലിഗയെ കാണാതായായെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കണ്ടത്. ദാ ഒരു മാസത്തിനു ഇപ്പുറം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയിൽ കണ്ടെത്തിയിരിക്കുന്നു.
അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റർ ലിഗയുടെ ഭർത്താവ് നാട് മുഴവനും ഒട്ടിക്കുന്ന വിഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവാം. ഭർത്താവ് ആൻഡ്രൂ ജോർദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്.
നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനിൽ അടിച്ചു കൊല്ലാൻ മാത്രമേ സാധിക്കു.. കാണാതായവരെ അവരുടെ ബന്ധുക്കൾ കണ്ടത്തെട്ടെ.. കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോൾ പോലീസ്‌കാർ പറഞ്ഞ മറുപടി വിചിത്രമാണ്.
'നിങ്ങൾ വിചാരിക്കും പോലെ ഈ നാട്ടിൽ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല'. വാരാപ്പുഴ പിന്നെ ഈ നാട്ടിൽ അല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല.
ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ.. നിങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല. അവിടെയുള്ളവരോട് പറയൂ..
ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്..!'
https://www.facebook.com/Malayalivartha























