കണ്ടൽ കാടിനുള്ളിലേയ്ക്ക് നടന്നു നീങ്ങിയത് ലിഗ തന്നെ!! സി സി ടി വി ദൃശ്യങ്ങൾ പുറത്ത്...

കണ്ടല്‍ കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലീഗയുടേതു തന്നെയെന്നു പോലീസ് സ്ഥിരീകരിച്ചു എന്നു റിപ്പോര്‍ട്ട്. സംഭവസ്ഥലത്തേയ്ക്ക് ഇവര്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു എന്നും സൂചനയുണ്ട്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ യോഗം ഇന്നു ചേരും. തുടര്‍ന്നു റിപ്പോര്‍ട്ട് പോലീസിനു കൈമാറും. മൃതദേഹം ലീഗയുടേതാണ് എന്ന സ്ഥിരീകരണത്തിലേയ്ക്ക് എത്താനുള്ള മൂന്നു കാരണങ്ങള്‍ ഇവയാണ് എന്നു പറയുന്നു. മൃതദേഹത്തില്‍ നിന്നു ലഭിച്ച അടിവസ്ത്രത്തിന്റെ ബ്രാന്‍ഡ് നെയിം ലീഗയുടെ രാജ്യത്തെ കമ്പനിയുടേതാണ്.
മൃതദേഹത്തിനു സമീപത്തു നിന്നു ലഭിച്ച സിഗരറ്റ് പായ്ക്കറ്റും ഇവര്‍ ഉപയോഗിച്ചിരുന്ന ബ്രാന്‍ഡാണ്. തലമുടി ലിഗയുടേതുമായി സാമ്യമുണ്ട്. മൃതദേഹം കണ്ടെത്തിയ കണ്ടല്‍ കാട്ടിലേയ്ക്ക് ഇവര്‍ നടന്നു പോകുന്നതിന്റെ സി സി ടിവി ദൃശ്യങ്ങളും പോലീസിനു ലഭ്യമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പരിശോധന ഫലം പുറത്തു വരുന്നതിനു മുമ്ബ് തന്നെ മൃതദേഹം കാണായ ലീഗയുടെതാണ് എന്നു ഉറപ്പിക്കുകയാണ് എന്നു പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്കതമാകു.
ഐ ജി മനോജ് എബ്രാഹം അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും എന്നും കൊലപാതകമടക്കമുള്ള എല്ല സാധ്യതകളും പോലീസ് പരിശോധിക്കും എന്നും ഡി ജി പി പറഞ്ഞു. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള എല്ല നടപടികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ലീഗയുടെ കുടംബത്തിന് അടിയന്തര സഹായമായി 5 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും. ലിയുടെ സഹോദരി ഇലിസിന് ഈ തുക കൈമാറും എന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















