സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്...

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ പണിമുടക്ക് ആരംഭിക്കുന്നത്.
നാളെ ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വാക്ക് ഫോര്‍ ജസ്റ്റീസ് എന്ന മുദ്രാവാക്യവുമായി ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചുകൊണ്ടാണ് യുഎന്‍എ സമരം നടത്തുന്നത്. മാര്‍ച്ചില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാരും പണിമുടക്കി പങ്കെടുക്കുമെന്ന് യുഎന്‍എ പറയുന്നു. 24ന് ആരംഭിക്കുന്ന മാര്‍ച്ച് 171 കിലോമീറ്റര്‍ പിന്നിട്ട് എട്ടു ദിവസം കൊണ്ടാണ് തിരുവനന്തപുരത്തെത്തുക.
ശമ്പള പരിഷ്‌കരണം തീരുമാനിക്കാന്‍ നിയോഗിച്ച ഉപദേശ സമിതി റിപ്പോര്‍ട്ട് പ്രകാരം നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍ വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങി. പിന്നീട് ഹൈക്കോടതി തന്നെ സ്‌റ്റേ നീക്കി തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാരിനു നല്‍കി. ഇതിനു പിന്നാലെ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രഖ്യാപനം നടന്നില്ല..
മാര്‍ച്ച് 31ന് മുന്പ് വിജ്ഞാപനം പുറത്തിറക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഇതു നടക്കാതെവന്നതോടെ കഴിഞ്ഞ 10 മുതല്‍ നഴ്‌സുമാര്‍ വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha






















