ലീഗയുടെ മൃതദേഹം കണ്ടുകിട്ടിയ അതെ സ്ഥലത്ത് ഏതാനും മാസം മുന്‍പ് സമാന സാഹചര്യത്തില്‍ മറ്റൊരു മൃതദേഹവും കണ്ടെത്തിയിരുന്നു... ദുരൂഹതകൾ ഉയർത്തുന്ന ആ കണ്ടൽ കാടുകൾക്ക് പിന്നിൽ സംഭവിക്കുന്നതെന്ത്?

ലീഗയുടെ മൃതദേഹം കണ്ടുകിട്ടിയ അതെ സ്ഥലത്ത് ഏതാനും മാസം മുന്‍പ് സമാന സാഹചര്യത്തില്‍ മറ്റൊരു മൃതദേഹവും കണ്ടെത്തിയിരുന്നു. അതിലും അന്വേഷണം നടന്നുവരികയാണ്. കാണാതായി ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താന്‍ സാധിക്കാതിരുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ക്ഷീണമായിട്ടുണ്ട്. പോത്തന്‍കോട് അരുവിക്കരക്കോണോത്ത് റിസോര്‍ട്ടില്‍ നിന്നാണ് ലിഗയെ കാണാതായത്. ഇവരെ കോവളത്ത് കൊണ്ടുവിട്ടതായിയുള്ള ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കോവളം കേന്ദ്രീകരിച്ചാണ് നടന്നത്. മാര്‍ച്ച് 14 ന് രാവിലെ കോവളം ബീച്ചിലാണ് ലിഗയെ അവസാനമായി കണ്ടത്. ഓട്ടോ ഡ്രൈവര്‍ പോത്തന്‍കോടുനിന്ന് കോവളത്ത് എത്തിച്ചുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാൽ വിശദമായ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ ലിഗയുടെ മരണകാരണം സ്ഥിതീകരിക്കാനാകൂ. അതേസമയം കോവളം ബീച്ചില്‍ നിന്ന് ആറു കിലോമീറ്ററോളം അകലെ ആളൊഴിഞ്ഞ കണ്ടല്‍ക്കാടുകള്‍ക്കുള്ളിലാണ് ലിഗയുടേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തിയത്. റോഡില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളില്‍ നടപ്പ് വഴി പോലുമില്ലാത്ത സ്ഥലമാണിത്. സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രവും. അതിനാല്‍ ലിഗ ഒറ്റയ്ക്ക് ഇവിടെ എത്തിയതാകുമെന്നു പോലീസ് കരുതുന്നില്ല. മൃതദേഹം വള്ളികളില്‍ കുടുങ്ങിയ നിലയിലാണെന്നതും സംശയം വര്‍ധിപ്പിക്കുന്നു. ഇതെല്ലാം കൊലപാതകം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ലിഗയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താതെ ഇന്ത്യ വിടില്ലെന്നു സഹോദരി ഇലീസ് പറഞ്ഞു. നീതി ആവശ്യപ്പെട്ട് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോനാഥനൊപ്പം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. കണ്ടെത്തിയ മൃതദേഹം ലിഗയുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധനാഫലം കാത്തിരിക്കുകയാണു പോലീസ്. മൃതദേഹം ലിഗയുടെതാണെന്നു വ്യക്തമായാല്‍ സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ അഞ്ചു ലക്ഷം രൂപ സഹായധനമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
അതിനിടെ, കേസിന്റെ അന്വേഷണം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാമിനെ ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ ഏല്‍പ്പിച്ചു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ലിഗയുടെ ഭര്‍ത്താവും സഹോദരിയും അറയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണച്ചുമതല ഐ.ജി: മേനാജ് ഏബ്രഹാമിന് െകെമാറിയത്. പോലീസിന്റെ അനാസ്ഥയാണ് സഹോദരിയുടെ ജീവനെടുത്തതെന്നും കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണന പോലും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ഇലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















